ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ‘തുടരും’ ചെയ്യുമ്പോള്‍ ചിത്രത്തിന്റെ കൊമേഷ്‌സ്യല്‍ സാധ്യതകളെ കുറിച്ച് നടി ശോഭന സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കൊച്ചിയില്‍ നടക്കുന്ന മനോരമ ഹോര്‍ത്തൂസ് വേദിയില്‍ നടന്‍ ഇര്‍ഷാദ് അലിയുമായി സംസാരിക്കുന്നതിനിടെയാണ് തരുണിന്റെ പ്രതികരണം.
‘എന്റെ ആദ്യ ചിത്രമായ ഓപ്പറേഷന്‍ ജാവ കോവിഡ് സമയത്താണ് തിയേറ്റര്‍ റിലീസായത്. അമ്പത് ശതമാനം മാത്രം തിയേറ്റര്‍ ഒക്കുപ്പന്‍സിയില്‍ നൈറ്റ് ഷോകളില്ലാതെയാണ് ചിത്രം റിലീസ് ചെയ്യേണ്ടി വന്നത്. ഇര്‍ഷാദിക്കയും, ബിനുവും, വിനായകന്‍ ചെയ്ത കാമിയോ റോളും ഒഴിച്ചാല്‍ പ്രേക്ഷകര്‍ക്ക് വിശ്വസിച്ച് ടിക്കറ്റെടുക്കാന്‍ പറ്റിയ ആരും തന്നെ ചിത്രത്തില്ലായിരുന്നു. അതുകൊണ്ട് ‘ജാവ’ എന്ന വാക്ക് പ്രേക്ഷകരിലേക്ക് കുത്തികയറ്റാന്‍ പാകത്തില്‍ അഗ്രസീവായിട്ടുള്ള പ്രൊമോഷനായിരുന്ന ചെയ്തിരുന്നത്.
സൗദി വെള്ളക്ക ഒരിക്കലും ഇത്തരത്തില്‍ ഒരു അഗ്രഷന്‍ വേണ്ട സിനിമയല്ല, ഓപ്പറേഷന്‍ ജാവക്കു ശേഷം തരുണ്‍ മൂര്‍ത്തിയും ടീമും ചെയ്യുന്ന സിനിമ എന്നതായിരുന്നു അതിന്റെ ആദ്യത്തെ പ്രൊമേഷന്‍. എങ്കിലും കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാനായി ഒന്നും തന്നെ സിനിമയിലില്ലായിരുന്നു. വളരെ സൈലന്റായി പോകുന്ന സിനിമയായിരുന്നു സൗദി വെള്ളക്ക’ തരുണ്‍ മൂര്‍ത്തി പറയുന്നു.
photo/operation java/theatrical poster
‘ഈ രണ്ട് ചിത്രങ്ങള്‍ക്കും ശേഷമാണ് തുടരും ചെയ്യുന്നത്. അത് ചെയ്യുമ്പോള്‍ തന്നെ അറിയാമായിരുന്നു പ്രത്യേകിച്ച് ഒരു പ്രൊമോഷന്റെ ആവശ്യമില്ലെന്ന കാര്യം. ഷൂട്ടിനിടയില്‍ ഞാനും ശോഭന മാമും, ലാല്‍ സാറും ഒരുമിച്ച് ഒരു റൂമിലിരുന്ന് സംസാരിക്കുകയായിരുന്നു. ഇടക്ക് വച്ച് ശോഭന മാം എന്നോട് ചോദിച്ചു പേടിയുണ്ടോ ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിക്കുന്നതില്‍ എന്ന്. ചെറിയ ടെന്‍ഷനുണ്ടെന്ന് ഞാന്‍ പറഞ്ഞു.
തരുണെന്തിനാണ് പേടിക്കുന്നത്, ലാല്‍ സാറിന്റെ ഒരു തോളത്ത് ഞാനിരിക്കും അപ്പുറത്തെ തോളത്ത് തരുണുമിരിക്കുക ലാല്‍ സര്‍ നമ്മളെയും കൊണ്ട് പൊയ്‌ക്കോളും. നമ്മളിരിക്കുമ്പോള്‍ ലാല്‍ സാറിന് ഭാരം കൊടുക്കാതിരുന്നാല്‍ മതി. അത് വലിയ തിരിച്ചറിവാണ് . ചെറിയ വാക്കുകളാണെങ്കിലും അതിനകത്ത് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഈയൊരു ഘട്ടത്തിലാണ് സ്ലീപ്പര്‍ സെല്ലെന്ന വാക്ക് ഉടലെടുക്കുന്നത്. പിന്നീട് ഈ വിഭാഗത്തില്‍പ്പെട്ട പ്രേക്ഷകരിലേക്ക് സിനിമയെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
തരുണ്‍ മൂര്‍ത്തി ചിത്രമെന്നതിലുപരി മോഹന്‍ലാല്‍-ശോഭന പടമെന്ന ബ്രാന്‍ഡിങ്ങാണ് ചിത്രത്തിന് നല്‍കിയത്. പോസ്റ്ററുകളിലും ടീസറുകളിലുമെല്ലാം ഈയൊരു കോംബോയെ ഹൈലൈറ്റ് ചെയ്തായിരുന്നു പ്രൊമോഷനുകളെല്ലാം. ഓരോ സിനിമയും ഓരോ പ്രൊഡക്ടുകളാണ് അത് എങ്ങനെയാണ് ഓഡിയന്‍സിലേക്കെത്തേണ്ടത് എന്നത് നിര്‍മ്മാതാവും സംവിധായകനും കൂടിച്ചേര്‍ന്ന് തീരുമാനിക്കുന്നതാണ്’ തരുണ്‍ പറഞ്ഞു.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Content Highlight: tharun moorthy talks about mohanlal and promotion of his various films