കുമ്പളങ്ങിക്ക് ശേഷം തങ്കവുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ; കൂടെ ജോജു ജോര്‍ജും; സംവിധാനം ഷഹീദ് അറാഫത്ത്
malayalam movie
കുമ്പളങ്ങിക്ക് ശേഷം തങ്കവുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ; കൂടെ ജോജു ജോര്‍ജും; സംവിധാനം ഷഹീദ് അറാഫത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th October 2019, 11:42 am

കൊച്ചി: കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം തങ്കവുമായി ഫഹദും ദീലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും. നവാഗതനായ ഷഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദും ജോജു ജോര്‍ജും ദിലീഷ് പോത്തനുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത് . ചിത്രം അടുത്ത വര്‍ഷം തിയേറ്ററിലെത്തും.

ബിജിബാലാണ് സംഗീതം. തീവണ്ടിയുടെയും കല്‍കിയുടെയും കാമറ ചെയ്ത ഗൗതം ശങ്കറാണ് കാമറ.