തല്ലുമാലയുമായി മൂഹ്‌സിന്‍ പരാരി; നിര്‍മ്മാണം ആഷിഖ് അബു, റിമ കല്ലിങ്കല്‍; ടൊവിനോയും സൗബിനും പ്രധാനവേഷത്തില്‍
Malayalam Cinema
തല്ലുമാലയുമായി മൂഹ്‌സിന്‍ പരാരി; നിര്‍മ്മാണം ആഷിഖ് അബു, റിമ കല്ലിങ്കല്‍; ടൊവിനോയും സൗബിനും പ്രധാനവേഷത്തില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th October 2019, 6:17 pm

കൊച്ചി: കെ.എല്‍ പത്ത് 10 ന് ശേഷം മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന തല്ലുമലയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തല്ലുമാല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവീനോ തോമസും സൗബിനും പ്രധാനവേഷത്തില്‍ എത്തും.

ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഓണത്തിന് തിയേറ്ററില്‍ എത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും മുഹ്‌സിനും സംവിധായകന്‍ അഷറഫ് ഹംസയും ചേര്‍ന്നാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം. എഡിറ്റര്‍ ഷൈജു ശ്രീധരന്‍. ആഷിഖ് അബു സംവിധാനം ചെയ്ത് റിമ നിര്‍മ്മിച്ച വൈറസിലായിരുന്നു മൂഹ്‌സിന്റെതായി തിയേറ്ററില്‍ എത്തിയ അവസാന ചിത്രം. ചിത്രത്തിന്റെ തിരക്കഥ മുഹ്‌സിനും ഷറഫും സുഹാസും ചേര്‍ന്നായിരുന്നു.

നേരത്തെ മൂഹ്സിനും സക്കരിയയും കഥയെഴുതി സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. മൂഹ്സിന്റെ ആദ്യ സിനിമ കെ.എല്‍. പത്ത് 10 ഉം മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ