തമിഴിലും മലയാളത്തിലും ഒരുപോലെ പ്രശസ്തനായ നടനാണ് തലൈവാസല്‍ വിജയ്. അഭിനയത്തിന് പുറമെ ഡബ്ബിങ്ങിലും കഴിവ് തെളിയിച്ച ആളാണ് അദ്ദേഹം. 1992ല്‍ തലൈവാസല്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയിലൂടെ അദ്ദേഹം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ തലൈവാസല്‍ വിജയ് എന്ന് അറിയപ്പെടാന്‍ തുടങ്ങി.
മലയാളത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ ഉള്ള സൂപ്പര്‍ സ്റ്റാര്‍സിന്റെ കൂടെ അഭിനയിച്ച നടനാണ് അദ്ദേഹം. ഇപ്പോള്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് തലൈവാസന്‍ വിജയ്.
ശിക്കാര്‍ എന്ന സിനിമയുടെ സെറ്റിലൊക്കെ മോഹന്‍ലാല്‍ വളരെ കൂളായിരുന്നുവെന്നും വളരെ കൂളായി തമാശയൊക്കെ പറഞ്ഞ് നില്‍ക്കുമെന്നും വിജയ് പറയുന്നു. എന്നാല്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ ഇദ്ദേഹം എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് തോന്നുമെന്നും സ്‌ക്രീനില്‍ കാണുമ്പോള്‍ അതിലും മനോഹരമായിരിക്കും മോഹന്‍ലാലിന്റെ അഭിനയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍, രജനികാന്ത്, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരൊക്കെ വളരെ അപൂര്‍വമായിട്ടുള്ള വ്യക്തികളാണെന്നും അവരുള്ള ജനറേഷനില്‍ ജിവിക്കാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമാണെന്നും തലൈവാസല്‍ വിജയ് കൂട്ടിച്ചേര്‍ത്തു മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എത്ര അനായാസമായിട്ടാണ് ലാല്‍ സാര്‍ അഭിനയിക്കുന്നത്. ശിക്കാറില്‍ അദ്ദേഹം വളരെ കൂളായിട്ടാണ് നില്‍ക്കുന്നത്. തമാശയൊക്കെ പറഞ്ഞ് നല്ല കൂളായിട്ടാണ് നില്‍ക്കുന്നത്. അദ്ദേഹം അവിടെ പോയി അഭിനയിക്കുന്നത് കാണുമ്പോള്‍ എങ്ങനെയാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് തോന്നും. അതുകഴിഞ്ഞ് നിങ്ങള്‍ അത് സ്‌ക്രീനില്‍ കാണുമ്പോള്‍ ടോട്ടലി വേറെ ലെവല്‍ പെര്‍ഫോമന്‍സായിരിക്കും.
നമ്മുടെ ലാല്‍ സാറും, രജനി സാറും, മമ്മൂട്ടി സാര്‍, കമല്‍ സാര്‍ അതുപോലെ അമിതാഭ് ബച്ചന്‍ ജി അവര്‍ എല്ലാം വളരെ റെയര്‍ ആയിട്ടുള്ള ആളുകളാണ്. അവരുടെ ജനറേഷനില്‍ ജിവിക്കാന്‍ കഴിഞ്ഞതിലും സിനിമയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലുമൊക്കെ നമ്മള്‍ ഭാഗ്യവാന്‍മാരാണ്,’ തലൈവാസല്‍ വിജയ് പറയുന്നു.
Content Highlight: Thalaivaasal Vijaya talks about Mohanlal