സംതിങ് ഈസ് ലോഡിങ്; വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് ടീസര്‍ പുറത്ത്
Indian Cinema
സംതിങ് ഈസ് ലോഡിങ്; വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് ടീസര്‍ പുറത്ത്
അശ്വിന്‍ രാജേന്ദ്രന്‍
Monday, 16th March 2026, 5:46 pm

അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സൂര്യയും മമിതയും ഒന്നിക്കുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്. ഡ്യൂഡിന് ശേഷം തമിഴില്‍ കത്തി നില്‍ക്കുന്ന മമിത ബൈജു സൂര്യയുടെ നായികയായെത്തുമ്പോള്‍ എന്തായിരിക്കും കഥാപശ്ചാത്തലം എന്നടക്കം വലിയ രീതിയില്‍ പ്രേകഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയിരുന്നു.

Photo: screen grab/ Sithara Entertainments/ Youtube.com

എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് പുറത്തുവന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റോം-കോം ഴോണറിലൊരുങ്ങുന്ന ചിത്രം സൂര്യയുടെ കരിയറിലെ മറ്റൊരു ഹിറ്റ് എന്റര്‍ടെയിനറായി മാറുമെന്ന ഉറപ്പാണ് ടീസര്‍ നല്‍കുന്നത്. ഇരുപത് വയസ് പ്രായവ്യത്യാസമുള്ള കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ മമിതയും സൂര്യയും പ്രത്യക്ഷപ്പെടുന്നത്. ഇരുവരും തമ്മില്‍ ഉടലെടുക്കുന്ന പ്രണയവും ഇതേതുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രമെന്നാണ് ടീസര്‍ നല്കുന്ന സൂചന.

സൂര്യയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളായ ഗജിനി, കാക്ക കാക്ക തുടങ്ങിയവയെ ഓര്‍മിപ്പിക്കുന്ന രംഗങ്ങള്‍ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിന്റെ ടീസറിലുണ്ട്. ഗജിനിയില്‍ സഞ്ജയ് രാമസ്വാമിയായാണ് സൂര്യ എത്തിയതെങ്കില്‍ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സില്‍ ഷൂട്ടിങ് താരമായ സഞ്ജയ് വിശ്വനാഥനായാണ് താരം വേഷമിടുന്നതെന്ന കൗതുകവുമുണ്ട്. അതേസമയം അലസയായി ജീവിതം അടിച്ചുപൊളിക്കുകയും സൂര്യയോട് പ്രണയമഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന മാഡി എന്ന കഥാപാത്രമായാണ് മമിതയെത്തുന്നത്.

Photo: screen grab/ Sithara Entertainments/ Youtube.com

ലക്ഷ്വറി സെറ്റപ്പില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പലയിടങ്ങളിലും സൂര്യയുടെ ക്ലാസിക് ചിത്രം ഗജിനിയെ ഓര്‍മപ്പെടുന്നുണ്ട്. സൂര്യയുടെ അമ്മയായി തമിഴിലെ സീനിയര്‍ താരം രാധികയെയും കാണാം. ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ജി.വി പ്രകാശിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ചിത്രത്തിന് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദുല്‍ഖറിന്റെ ഹിറ്റ് ചിത്രമായ ലക്കി ഭാസ്‌കാര്‍ സംവിധാനം ചെയ്ത വെങ്കി അല്‍തൂരിയുടെ സംവിധാനവും ചിത്രത്തിനായി കാത്തിരിക്കാനുള്ള കാരണങ്ങളിലൊന്നാണ്.

Content Highlight: Teaser of Vishwanathan and sons goes viral on social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.