ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുന്നത് വരെ അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്നലെ അതിക്രമത്തിന് ഇരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് കൃഷ്ണയും ഹെഡ്മാസ്റ്റര്‍ എം. അശോകനും സംഭവത്തിൽ മൊഴി നല്‍കിയിരുന്നു. ഡി.ഇ മധുസൂദനന്‍ ടി.വിയാണ് മൊഴി രേഖപ്പെടുത്തിയത്.പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സംഭവത്തില്‍ തുടര്‍നടപടികളുണ്ടായത്.
നിലവില്‍ എം. അശോകിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ബേടകം പൊലീസില്‍ പരാതി നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് മനപൂര്‍വം വിദ്യാര്‍ത്ഥിയെ മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കിയതിനാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ചാണ് അധ്യാപകന്‍ കുട്ടിയെ തല്ലിയതെന്നും കോളറില്‍ പിടിച്ച് മുഖത്തടിച്ചുവെന്ന് 15 കാരന്റെ സഹപാഠികള്‍ അറിയിച്ചതായും വിദ്യാര്‍ത്ഥിയുടെ അമ്മയും ആരോപിച്ചു. 11ാം തീയ്യതി തിങ്കളാഴ്ചയായിരുന്നു സംഭവം.
എന്നാല്‍ അധ്യാപകന് ലക്ഷ്യം തെറ്റിയതാണെന്നും പിശക് പറ്റിയതാണെന്നുമാണ് പി.ടി.എയുടെ വാദം. ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കാന്‍ അധ്യാപകനും പി.ടി.എ അംഗങ്ങളും വീട്ടിലെത്തി വിദ്യാര്‍ത്ഥിക്ക് ചികിത്സാസഹായമായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.
Content Highlight: Teacher ordered to go on leave after student’s eardrum was smashed in kasargod