ടൈം ട്രാവലര്‍ ചിത്രവുമായി അനുരാഗ് കശ്യപും തപ്‌സിയും; കിളി പറത്തുന്ന അനൗണ്‍സ്‌മെന്റ് ടീസര്‍
Entertainment
ടൈം ട്രാവലര്‍ ചിത്രവുമായി അനുരാഗ് കശ്യപും തപ്‌സിയും; കിളി പറത്തുന്ന അനൗണ്‍സ്‌മെന്റ് ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th February 2021, 6:12 pm

ബോളിവുഡ് നടി തപ്‌സി പന്നുവും സംവിധായകന്‍ അനുരാഗ് കശ്യപും വീണ്ടുമൊന്നിക്കുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ദൊ ബാര 2:12 എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായാണ് തപ്‌സി എത്തുന്നത്.

ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. പേരിലും ടീസറിലുമുള്ള ചില സൂചനകളില്‍ നിന്നും ടൈം ട്രാവല്‍ ചിത്രമായിരിക്കാം ദൊ ബാര എന്നാണ് ആദ്യ പ്രതികരണങ്ങള്‍.

റൂമിലേക്കെത്തുന്ന തപ്‌സി പന്നു അലക്‌സയോട് സിനിമ വെക്കാന്‍ ആവശ്യപ്പെടുന്നതും ടിവിയില്‍ അനുരാഗ് കശ്യപ് പ്രത്യക്ഷപ്പെട്ട് സിനിമ ചെയ്യാമെന്ന് പറയുകയുമെല്ലാം ചെയ്യുന്നതായാണ് ടീസറില്‍ കാണുന്നത്.

അതേസമയം തന്നെ കാര്യം മുഴുവനായി പിടി കിട്ടാത്ത ഡയലോഗുകളാണ് ഇരുവരും തമ്മില്‍ സംസാരിക്കുന്നത്, പ്രത്യേകിച്ച് അനുരാഗ് കശ്യപ്. നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച ടീസറിനെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

എക്താ കപൂറിന്റെ കള്‍ട്ട് മൂവീസും അഥേനയും ദ വെര്‍മില്യണ്‍ വേള്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ദൊബാര നിര്‍മ്മിക്കുന്നത്. കള്‍ട്ട് മൂവിസിന്റെ ആദ്യ ചിത്രം അനുരാഗ് കശ്യപിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു എക്താ കപൂര്‍ ടീസര്‍ പങ്കുവെച്ചുകൊണ്ടു പറഞ്ഞത്. വളരെ വ്യത്യസ്തമായ ത്രില്ലറായിരിക്കും ദൊ ബാര എന്നാണ് തപ്‌സിയുടെ കുറിപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Tapsee Pannu, Anurag Kashyap new movie Do baaraa teaser out