ആറാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍; ബിഗ് ബോസ് ഞായറാഴ്ച മുതല്‍, ബറോസ് ഏപ്രിലില്‍ ?
Entertainment news
ആറാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍; ബിഗ് ബോസ് ഞായറാഴ്ച മുതല്‍, ബറോസ് ഏപ്രിലില്‍ ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th February 2021, 11:45 am

പാലക്കാട്: മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആറാട്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ബി. ഉണ്ണികൃഷ്ണന്‍ തന്നെയാണ് മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കിയതായി പ്രേക്ഷകരെ അറിയിച്ചത്.

ഇനി അവശേഷിക്കുന്നത് ഒരു ദിവസത്തെ ജോലി മാത്രമാണ്. ഇത് മാര്‍ച്ച് രണ്ടാം ആഴ്ചയില്‍ പൂര്‍ത്തിയാക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അറിയാവുന്നതാണ് ഒരുമിച്ച് അഭിനയിച്ചത് മികച്ച അനുഭവമായിരുന്നു, വളരെ ദുഷ്‌കരമായ ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാക്കി. പകര്‍ച്ചവ്യാധി മൂലം കാര്യങ്ങള്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ സഹകരണം അതിശയകരമായ ഒരു ചിത്രീകരണം ആയി മാറ്റിയെന്നും നന്ദി പറയുന്നതായും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസണ്‍ 3 യുടെ ഷൂട്ടിലേക്ക് ആയിരിക്കും മോഹന്‍ലാല്‍ ഇനി എത്തുക. ഫെബ്രുവരി 14 മുതലാണ് ഷോ ആരംഭിക്കുന്നത്.

ചെന്നൈയില്‍ തന്നെയാണ് ഇത്തവണയും ഷൂട്ടിംഗ് ലൊക്കേഷന്‍. ഏപ്രില്‍ മാസത്തോടെ മോഹന്‍ലാല്‍ സംവിധായകന്‍ ആയി അരങ്ങേറുന്ന ബറോസ് എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന.

ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ ആണ്. ചിത്രം പറയുന്നത് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണ നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ്.

ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് കെ.യു. മോഹനന്‍ ആണ്. ചിത്രത്തിന്റെ സംഗീതം നിര്‍വഹണം ലോകപ്രശസ്ത സംഗീതഞ്ജനായ പതിമൂന്നുകാരന്‍ ലിഡിയന്‍ നാദസ്വരമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mohanlal completes shooting Aaraattu movie; Bigg Boss show strat from Sunday, Barroz in April?