എനിക്കത് സഹിച്ചില്ല, ഗ്ലാസ് ഒടിച്ചു കണ്ടിന്യുവിറ്റി ഞാന്‍ തെറ്റിക്കുമെന്ന് പറഞ്ഞു, അവസാനം രണ്‍ജി വന്നു ഫയര്‍ ചെയ്തു: സുരേഷ് ഗോപി
Film News
എനിക്കത് സഹിച്ചില്ല, ഗ്ലാസ് ഒടിച്ചു കണ്ടിന്യുവിറ്റി ഞാന്‍ തെറ്റിക്കുമെന്ന് പറഞ്ഞു, അവസാനം രണ്‍ജി വന്നു ഫയര്‍ ചെയ്തു: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th September 2022, 8:09 pm

സുരേഷ് ഗോപി സിനിമാ സെറ്റുകളില്‍ ചെറിയ കാര്യത്തിന് പിണങ്ങുന്ന കഥകള്‍ പല സെലിബ്രിറ്റികളും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത്തരം ഒരു അനുഭവം സുരേഷ് ഗോപി തന്നെ പറയുകയാണ്. കൂളിങ് ഗ്ലാസിന്റെ പേരില്‍ ഏകലവ്യന്റെ സെറ്റില്‍ വെച്ച് വഴക്കുണ്ടാക്കിയത് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി പറഞ്ഞത്.

‘മമ്മൂക്ക കൂളിങ്ങ് ഗ്ലാസ് വെച്ച് നടക്കുന്നത് കണ്ട് ഞാന്‍ കൊതിച്ചിട്ടുണ്ട്. എനിക്ക് സ്വന്തമായി കൂളിങ് ഗ്ലാസ് കിട്ടുന്നത് അനിയന്‍ കുവൈറ്റില്‍ നിന്നും വന്നപ്പോഴാണ്. കെരേരയുടെ ഭയങ്കര എക്‌സ്‌പെന്‍സീവ് കൂളിങ് ഗ്ലാസ് രണ്ടെണ്ണം കൊണ്ടുവന്നു. ഞാന്‍ അതിന്റെ പൈസ കൊടുത്തു. അത് രണ്ടെണ്ണവും ഉപയോഗിച്ചത് ഏകലവ്യനിലാണ്. എന്റെ അനിയന്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് സെറ്റില്‍ കൊണ്ടുപോയി കാണിച്ചുകൊടുത്തു. ഇത് പടത്തില്‍ ഉപയോഗിക്കണമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഇന്‍ട്രോ സീനില്‍ ഞാന്‍ അത് വെച്ചു.

അത് ഊരി കോസ്റ്റിയൂമറിന്റെ അടുത്ത് കൊടുത്തിട്ട് പോയേക്കണം, കണ്ടിന്യുവിറ്റി പോകും ഇനിയും വേണമെന്ന് അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു കൊടുക്കില്ലെന്ന്. എനിക്കിത് എന്തോ അമൂല്യ നിധി പോലെയാണ്. ഇല്ലില്ല അവിടെ വെക്കണമെന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ വെച്ചു.

രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ വന്ന് നോക്കുമ്പോള്‍ പോറിച്ച് വെച്ചിരിക്കുന്നു. എനിക്ക് സഹിക്കാന്‍ പറ്റാതായി. അഭിനയിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഈ ഗ്ലാസ് ഇപ്പോള്‍ ഒടിച്ചുകളയും, കണ്ടിന്യുവിറ്റി ഞാന്‍ തെറ്റിക്കുമെന്ന് പറഞ്ഞു. അവസാനം രഞ്ജി വന്നു, രണ്‍ജി ഫയര്‍ ചെയ്തു. അന്ന് ആ ഗ്ലാസിന് 23000 രൂപയുണ്ട്. വിലയുടെ മാത്രം കാര്യമല്ല. എനിക്കന്ന് വരെ കൂളിങ് ഗ്ലാസ് ഉണ്ടായിട്ടില്ല. കുസൃതിയായിരിക്കാം, കുട്ടിത്തമായിരിക്കാം, എല്ലാം ഞാന്‍ സമ്മതിക്കുന്നു. പക്ഷേ പൊസെസീവ്‌നെസിന്റെ മോസ്റ്റ് ബ്യൂട്ടിഫുള്‍ ഫോമാണത്.,’ സുരേഷ് ഗോപി പറഞ്ഞു.

ജിബു ജേക്കബിന്റെ സംവിധാനത്തിലൊരുങ്ങുന്ന മേ ഹൂം മൂസയാണ് ഉടന്‍ റിലീസ് ചെയ്യുന്ന സുരേഷ് ഗോപിയുടെ ചിത്രം. സെപ്റ്റംബര്‍ 30നാണ് മേ ഹൂം മൂസ റിലീസ് ചെയ്യുന്നത്.

Content Highlight: Suresh Gopi said that he had a fight on the sets of Ekalavyan over a cooling glass