ഇരുപതു വര്‍ഷത്തോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് സുരഭി ലക്ഷ്മി. ടെലിവിഷൻ സീരിയലുകളിലൂടെയും വെള്ളിത്തിരയിലൂടെയും സുരഭി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭി സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ സുരഭിയുടെ മികച്ച കഥാപാത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ മാണിക്യവും, റൈഫിൾ ക്ലബിലെ സൂസനും.
ഇപ്പോൾ തനിക്ക് അവാർഡ് തരരുതെന്ന് പറഞ്ഞ സംവിധായകൻ്റെ സിനിമയിൽ തന്നെ അഭിനയിച്ചെന്നും ദേശീയ അവാർഡ് മേടിച്ചെന്നും പറയുകയാണ് സുരഭി ലക്ഷ്മി.
സംസ്ഥാന ടെലിവിഷൻ അവാർഡ് നടക്കുമ്പോൾ തനിക്ക് അവാർഡ് തരരുതെന്ന് സംവിധായകൻ അനിൽ തോമസ് പറഞ്ഞുവെന്നും അതിന് കാരണം കോഴിക്കോടൻ ഭാഷ പറഞ്ഞ് പിടിച്ചു നിൽക്കുന്ന നടിയായത് കൊണ്ടാണെന്നും സുരഭി പറയുന്നു.
എന്നാൽ പിന്നീട് അദ്ദേഹത്തിൻ്റെ അഭിപ്രായം മാറിയെന്നും അനിൽ തോമസ് സംവിധാനം ചെയ്ത സിനിമയിൽ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന നായികയാക്കിയെന്നും സുരഭി പറഞ്ഞു. ആ സിനിമയിൽ തനിക്ക് ദേശീയ അവാർഡ് കിട്ടിയെന്നും സുരഭി കൂട്ടിച്ചേർത്തു.
അവാർഡ് കിട്ടിയ ശേഷം സംവിധായകൻ അനിൽ തോമസ് തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും മിന്നാമിനുങ്ങാണ് എൻ്റെ ആദ്യ സിനിമ എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും സുരഭി പറഞ്ഞു. താൻ നായികയായി അഭിനയിച്ച ആദ്യ സിനിമയാണ് മിന്നാമിനുങ്ങെന്നും സുരഭി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു സുരക്ഷി ലക്ഷ്മി.
‘സംസ്ഥാന ടെലിവിഷൻ അവാർഡ് നടക്കുമ്പോൾ ഒരു ജഡ്‌ജ് ഇവർ കോഴിക്കോടൻ ഭാഷ പറഞ്ഞ് പിടിച്ചു നിൽക്കുന്ന നടിയാണ് അവർക്ക് അവാർഡ് കൊടുക്കരുത് എന്നു വാദിച്ചു. പിന്നീട് അദ്ദേഹത്തിൻ്റെ അഭിപ്രായം മാറി. അദ്ദേഹത്തിന്റെ സിനിമയിൽ എന്നെ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന നായികയാക്കി. അപ്പൊഴും ധൈര്യം വരാതെ എന്നോട് പറഞ്ഞു ‘കോഴിക്കോടൻ ഭാഷ നമുക്കീ സിനിമയിൽ വേണ്ടാട്ടോ..’ ‘ഇല്ല സർ… ഒരിക്കലും ചെയ്യില്ല ‘ എന്നു ഞാൻ ഉറപ്പു കൊടുത്തു. എനിക്ക് ദേശീയ അവാർഡ് കിട്ടിയ മിന്നാമിനുങ്ങ് എന്ന സിനിമയായിരുന്നു അത്.
അവാർഡ് കിട്ടിയ ശേഷം സംവിധായകൻ അനിൽ തോമസ് തന്നെ പറഞ്ഞാണ് ഞാനീ കഥയറിയുന്നത്. ‘സുരഭി നിന്നോട് ഞാനിങ്ങനെയൊരു കാര്യം ചെയ്‌തിട്ടുണ്ട്. ആ നീ എന്റെ സിനിമയിൽ തിരുവനന്തപുരം ഭാഷ സംസാരിച്ച് അവാർഡ് നേടിയതിൽ ഞാൻ അഭിമാനിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു. മിന്നാമിനുങ്ങാണ് എൻ്റെ ആദ്യ സിനിമ എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ഞാൻ നായികയായി അഭിനയിച്ച ആദ്യ സിനിമയാണത്,’ സുരഭി പറയുന്നു.
Content Highlight: Surabhi Lakshmi Saying A director said don’t give me an award; I won a National Award through his film