ദയാഹരജിയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതി വൈകി: ആസാം സ്വദേശിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
India
ദയാഹരജിയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതി വൈകി: ആസാം സ്വദേശിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st May 2013, 3:56 pm

ന്യൂദല്‍ഹി: ദയാഹരജിയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതി വൈകിയിനെ തുടര്‍ന്ന് സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.
വധശിക്ഷയ്ക്ക് വിധിച്ച ആസാം സ്വദേശി മഹീന്ദ്രനാഥ് ദാസിനാണ് ശിക്ഷാ ഇളവ് കിട്ടിയത്. []

1999ലാണ് മഹീന്ദ്രനാഥ് ദാസ് ശിക്ഷിക്കപ്പെടുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങിയ ഇയാള്‍ ഒരു കൊലപാതകം കൂടി വീണ്ടും നടത്തിയിരുന്നു.

ദാസിന്റെ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണെന്നും അതിനാല്‍ ഇയാള്‍ക്ക് വധശിക്ഷ വിധിക്കെന്നുമായിരുന്നു സുപ്രീം കോടതി വിധി.

പതിനൊന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദയാ ഹര്‍ജ്ജിയില്‍ തീര്‍പ്പാകാത്തത് കണക്കിലെടുത്താണ് വധശിക്ഷ ഇപ്പോള്‍ ജീവപര്യന്തമാക്കി ചുരുക്കിയത്.

അതേസമയം കഴിഞ്ഞ മാസം പതിനൊന്നാം തീയതി ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ദേവീന്ദര്‍ പാല്‍ സിങ്ങ് ഭുള്ളറുടെ ഹരജി കോടതി തള്ളിയിരുന്നു.

രാഷ്ട്രപതി ദയാഹരജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയതിനാല്‍ വധിശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു അന്നത്തെ കോടതി വിധി.

1993ല്‍ ദല്‍ഹിയില്‍ നടന്ന ബോംബ് സ്‌ഫോടത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭുള്ളര്‍ക്ക് ശിക്ഷ ലഭിച്ചത്.

ദയാഹരജി പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടായാലും വധശിക്ഷ: സുപ്രീം കോടതി

പതിനൊന്ന് വര്‍ഷമായിട്ടും ദയാഹരജി പരിഗണിക്കാതിരിക്കാന്‍ രാഷ്ട്രപതിക്ക് എങ്ങനെ കഴിഞ്ഞു?