കൊച്ചി: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുന്നു.
ഇന് അര്‍ധരാത്രി മുതലാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നത്. ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി ചുരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പലചരക്കുകടകള്‍, പഴം, പച്ചക്കറികള്‍, മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവര്‍ത്തിക്കും. വഴിയോര കച്ചവടങ്ങള്‍ അനുവദിക്കുന്നതല്ല.
ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ എട്ടുമണിമുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കും. പാഴ്‌സല്‍ സേവനം അനുവദിക്കുന്നതല്ല. ഹോം ഡെലിവറി സംവിധാനമായിരിക്കും ഉണ്ടാവുക. പത്രം, തപാല്‍ എന്നിവ രാവിലെ എട്ടുവരെ അനുവദനീയമാണ്. പാല്‍ സംഭരണം ഉച്ചക്ക് രണ്ട് മണി വരെ നടത്താം.റേഷന്‍കട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകള്‍ എന്നിവ വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കും.
പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎം, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കും. ഹോം നഴ്‌സ്, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് നിര്‍ബന്ധമാണ്. ഇലക്ട്രിക്കല്‍, പ്ലംബിംഗ്’ ടെലികമ്യൂണിക്കേഷന്‍ എന്നീ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക