കുത്തിയിരുപ്പ് സമരം നടത്തി ബി.ജെ.പി എം.എല്‍.എമാര്‍; ലോക്ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് പൊലീസ്
national news
കുത്തിയിരുപ്പ് സമരം നടത്തി ബി.ജെ.പി എം.എല്‍.എമാര്‍; ലോക്ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th May 2021, 7:37 pm

കൊല്‍ക്കത്ത: ബംഗാളില്‍ മൂന്ന് ബി.ജെ.പി എം.എല്‍.എമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ഡൗണ്‍ ലംഘിച്ച് കുത്തിയിരിപ്പ് നടത്തിയതിനാണ് അറസ്റ്റ്.

15 ദിവസത്തേക്ക് ബംഗാളില്‍ ഭാഗികമായ ലോക് ഡൗണാണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊവിഡ് വ്യാപനം രൂക്ഷമാകുന്നെന്നും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിയന്ത്രണങ്ങള്‍ മറികടന്ന് എം.എല്‍.എമാരായ ശങ്കര്‍ ഘോഷ്, ശിഖ ചാറ്റര്‍ജി, ആനന്ദമോയ് ബര്‍മന്‍ എന്നിവര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

ഇതിനുപിന്നാലെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

” രാഷ്ട്രീയ സമ്മേളനത്തിന് നിരോധനമുണ്ടായതിനാലാണ് മൂന്ന് നിയമസഭാംഗങ്ങളെയും തടഞ്ഞത്. ഇവരെ പിന്നീട് വിട്ടയച്ചു, ”സിലിഗുരി പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ