സെന്റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു; സ്കൂൾ മാനേജ്‍മെന്റ് നിലപാട് വ്യക്തമാക്കണം: വിദ്യാഭ്യാസ മന്ത്രി
കൊച്ചി: ശിരോവസ്ത്ര വിവാദത്തെ തുടർന്ന് രണ്ടു ദിമസമായി പൂട്ടിയിട്ട സെന്റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. സംഭവത്തിൽ ഇന്നുതന്നെ സ്കൂൾ മാനേജ്‍മെന്റ് നിലപാട് വ്യക്തമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലും സ്കൂളുകളിൽ വർഗീയത കൊണ്ടുവരുന്നത് തടയാനുമാണ് സംഭവത്തിൽ ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.
‘ഭരണഘടനയിൽ വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ നിയമവും അനുസരിച്ച് എല്ലാ അവകാശവും കുട്ടികൾക്കുണ്ട്. ചെറുതാണെങ്കിലും വലുതാണെങ്കിലും നിഷേധിക്കാൻ പാടില്ല. അത്തരം ഇടപെടലുകൾ തുടക്കത്തിൽ തന്നെ അവസാനിപ്പിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു വിഭാഗം ഞങ്ങൾ ചെയ്യുന്നത് ശരിയാണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ എങ്ങനെ കഴിയും,’ മന്ത്രി പറഞ്ഞു.
കുട്ടിയുടെ രക്ഷിതാവ് സ്വയം വേണ്ടെന്ന് പറയുന്നതുവരെ ശിരോവസ്ത്രം ധരിച്ച് ക്ലാസിലിരുന്ന് പഠിക്കാൻ കുട്ടിക്ക് അവകാശമുണ്ടെന്നും സ്കൂളിന്റെ മറുപടി ഇന്ന് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്ത, കൊച്ചി പള്ളുരുത്തിയിലെ സ്വകാര്യ സ്‌കൂളായ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ ശിരോവസ്ത്രം ധരിച്ചെത്തുന്നതില്‍ നിന്നും വിലക്കിയിരുന്നു. യൂണിഫോം കോഡ് പാലിച്ചില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തുകയും വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
ജൂണ്‍-ജൂലൈ മാസത്തില്‍ കുട്ടി ഒന്നുരണ്ട് തവണ ശിരോവസ്ത്രം ധരിച്ചെത്തിയിരുന്നു. തുടര്‍ന്ന് യൂണിഫോം നിബന്ധനകള്‍ പാലിക്കാന്‍ എല്ലാ കുട്ടികളും ബാധ്യസ്ഥരാണെന്നും അതൊരാളായിട്ട് ലംഘിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ്‌കൂള്‍ മാനേജ്മെന്റ് നിലപാടെടുത്തു.
Content Highlight: St. Rita’s Public School opened; School management should clarify its stance: Education Minister