മഹീന്ദ രജപക്‌സെ രാജിവെച്ചു
World News
മഹീന്ദ രജപക്‌സെ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th May 2022, 5:10 pm

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവെച്ചു.

ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെത്തുടര്‍ന്ന് രാജി വെക്കാനുള്ള കടുത്ത സമ്മര്‍ദ്ദം തന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുണക്കകത്ത് നിന്നുതന്നെ രജപക്‌സെക്ക് മേല്‍ ഉണ്ടായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ കഴിഞ്ഞ ദിവസവും രാജ്യത്ത് രണ്ടാം വട്ടവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വക്താവ് തന്നെയാണ് രജപക്‌സെയുടെ രാജി വിവരം പുറത്തുവിട്ടത്.

”പ്രധാനമന്ത്രി തന്റെ രാജിക്കത്ത് പ്രസിഡന്റിന് കൈമാറിയിട്ടുണ്ട്,” സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.

പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ അനുകൂലികള്‍ പ്രതിഷേധ സമരക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജിയും.

പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ സഹോദരന്‍ കൂടിയാണ് മഹീന്ദ രജപക്‌സെ.

Content Highlight: Sri Lanka Prime minister Mahinda Rajapaksa resigns