സത്യനും മധുവും ഷീലയും ഒന്നിച്ച ഖദീജ (1967) എന്ന സിനിമയിലൂടെ തൻ്റെ കരിയർ ആരംഭിച്ച നടിയാണ് ശ്രീലത നമ്പൂതിരി. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറാൻ ശ്രീലതക്ക് സാധിച്ചിരുന്നു. ഇതുവരെ 300 ലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കോമഡി ആർട്ടിസ്റ്റുകളെ പറ്റി സംസാരിക്കുകയാണ് നടി.
ഒരുപാട് കോമഡി ആര്‍ട്ടിസ്റ്റുകള്‍ ഇപ്പോഴുണ്ടെന്നും നമ്മള്‍ അഭിനയിക്കുന്ന കോമഡി റോളുകളിലൂടെ മറ്റുള്ളവരെ ചിരിപ്പിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ശ്രീലത നമ്പൂതിരി പറയുന്നു.
എന്നാല്‍ കോമഡി റോളുകളില്‍ അഭിനയിച്ചിട്ടുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചെന്നും നടി പറഞ്ഞു.
കോമഡി നടന് എല്ലാത്തരത്തിലുള്ള വേഷവും ചെയ്യാന്‍ സാധിക്കുമെന്നും കല്‍പനയും ജഗതിയുമാണ് കൂടുതല്‍ ചിരിപ്പിച്ചിട്ടുള്ള പെയര്‍ എന്നും ശ്രീലത കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയില്‍ സംസാരിക്കുകയായിരുന്നു ശ്രീലത.
‘ഒരുപാട് കോമഡി ആര്‍ട്ടിസ്റ്റുകള്‍ ഇപ്പോള്‍ ഉണ്ട്. നമ്മള്‍ അഭിനയിക്കുന്ന കോമഡിയില്‍ മറ്റുള്ളവരെ ചിരിപ്പിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് മലയാളികള്‍ ഒട്ടും ചിരിക്കില്ല. ഇപ്പോള്‍ ഒരുപാട് പേരുണ്ട്. സുരാജ് ഉണ്ട്, സലിം കുമാര്‍ ഉണ്ട്.
പക്ഷെ ഒരുകാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുപാട് കോമഡികളില്‍ അഭിനയിച്ചിട്ട് പിന്നീട് അവര്‍ക്ക് നല്ല നല്ല കഥാപാത്രങ്ങള്‍ കിട്ടി. നല്ല കഥാപാത്രങ്ങള്‍ കിട്ടിയപ്പോള്‍ നന്നായി അഭിനയിക്കാന്‍ സാധിക്കുമെന്ന് അവര്‍ തെളിയിച്ചു. ഏറ്റവും നല്ല നടനുള്ള അവാര്‍ഡൊക്കെ വാങ്ങി.
ഒരു കോമഡി നടന് ഏത് വേഷവും ചെയ്യാനും പറ്റും. കല്‍പനയും ജഗതിയും ആണ് ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച പെയര്‍. ഞാന്‍ ജഗതിയുടെ കൂടെ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്,’ ശ്രീലത പറയുന്നു.
Content Highlight: Sreelatha Namboothiri talking about Comedy Characters in Malayalam Cinema