ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത് വമ്പന്‍ വിജയവുമായി സൗത്ത് ആഫ്രിക്ക. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് പ്രോട്ടിയാസിന്റെ വിജയം. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ആദ്യ ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സിന്റെ മികച്ച ടോട്ടലാണ് പ്രോട്ടിയാസ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 111 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. ഇതോടെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയം എന്ന ഇന്ത്യയുടെ റെക്കോഡ് തകര്‍ത്തെറിയാനും പ്രോട്ടിയാസിന് സാധിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി 17 തവണ ഐ.സി.സി ടൂര്‍ണമെന്റില്‍ വിജയം സ്വന്തമാക്കി മുന്നേറ്റം നടത്തിയ ഇന്ത്യയെ സ്വന്തം മണ്ണില്‍ തളച്ചതോടെ മറ്റൊരു മധുര പ്രതികാരവും സൗത്ത് ആഫ്രിക്ക വീട്ടിയിരിക്കുകയാണ്.
🚨 MATCH RESULT 🚨
The unbeaten streak continues as #TheProteas secure a commanding victory in their Super 8 opener by 76 runs! 🙌🇿🇦
A complete all-around display with intensity with the bat, discipline with the ball, and true #Unbreakable spirit throughout! 🫡🏏#T20WorldCup pic.twitter.com/Sthe9nvg0a
— Proteas Men (@ProteasMenCSA) February 22, 2026
2024 ടി-20 ലോകകപ്പ് ഫൈനലില്‍ തങ്ങളെ പരാജയപ്പെടുത്തിയതിന്റെ തിരിച്ചടിയായി 2026ലെ ലോകകപ്പ് വേദിയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പ്രോട്ടിയാസിന് സാധിച്ചു. മാത്രമല്ല ടി-20 മത്സരങ്ങളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ വിജയത്തിന്റെ ഡോമിനേഷന്‍ കൂടിയാണ് സൗത്ത് ആഫ്രിക്ക അവസാനിപ്പിച്ചത്.
പ്രോട്ടിയാസിന്റെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് ഇന്ത്യ നിലം പതിച്ചത്. നാല് വിക്കറ്റ് നേടിയ മാര്‍ക്കോ യാന്‍സന്റെ കിടിലന്‍ ബൗളിങ്ങാണ് പ്രോട്ടിയാസിന്റെ വിജയത്തില്‍ നിര്‍ണായകം. മൂന്ന് വിക്കറ്റ് നേടിയ കേശവ് മഹാരാജും പ്രോട്ടിയാസ് നിരയില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ചു. കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും നേടി.
South Africa win by 76 runs in Ahmedabad. #TeamIndia set their sights on a turnaround in the next game.
Scorecard ▶️ https://t.co/ZE8J4fF18z#T20WorldCup | #MenInBlue | #INDvSA pic.twitter.com/xBIBwjEEmF
— BCCI (@BCCI) February 22, 2026
ആദ്യ ഓവറിലെ നാലാം പന്തില്‍ സ്‌ട്രൈക്കിലുള്ള ഇഷാന്‍ കിഷനെ പൂജ്യം റണ്‍സിന് പുറത്താക്കി ഏയ്ഡന്‍ മാര്‍ക്രം മികച്ച തുടക്കമാണ് ഇട്ടത്. റയാന്‍ റിക്കിള്‍ട്ടന്റെ കയ്യിലെത്തിയാണ് താരം മടങ്ങിയത്.
കിഷന് പുറകെ തിലക് വര്‍മയെ ഒരു റണ്‍സിന് പറഞ്ഞയച്ച് മാര്‍ക്കോ യാന്‍സന്‍ പ്രോട്ടിയാസിനായി രണ്ടാം വിക്കറ്റ് നേടിക്കൊടുത്തു. നിലവില്‍ അഭിഷേക് ശര്‍മ 12 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 15 റണ്‍സും നേടി മോശം പ്രകടനം നടത്തിയാണ് മടങ്ങിയത്. മാര്‍ക്കോ യാന്‍സനാണ് താരത്തെ പുറത്താക്കിയത്.
ഇന്ത്യന്‍ നിരയില്‍ ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് ശിവം ദുബെയാണ്. 37 പന്തില്‍ 42 റണ്‍സാണ് താരം നേടിയത്. സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും 18 റണ്‍സ് വീതം നേടിയാണ് മടങ്ങിയത്. മറ്റാര്‍ക്കും ഇന്ത്യയ്ക്ക് വേണ്ടി റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
അതേസമയം ബാറ്റുമായി കളത്തിലിറങ്ങിയ പ്രോട്ടിയാസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരുന്നു. ടീം സ്‌കോര്‍ 10ല്‍ നില്‍ക്കവെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഇന്ത്യ തുടങ്ങിയത്. സൂപ്പര്‍ പേസര്‍ ബുംറയുടെ തീയുണ്ടയില്‍ ആറ് റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്.
പ്രോട്ടിയാസിന്റെ സ്‌കോര്‍ 12ല്‍ നില്‍ക്കവെ മൂന്നാം ഓവറിനെത്തിയ അര്‍ഷ്ദീപ് സിങ് ഏയ്ഡന്‍ മാര്‍ക്രത്തെ ഹര്‍ദിക്കിന്റെ കയ്യില്‍ കുരുക്കിയും പറഞ്ഞയച്ചു. നാല് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പ്രോട്ടിയാസിന് ഇരട്ടപ്രഹരം ഏല്‍പ്പിച്ചുകൊണ്ട് റയാന്‍ റിക്കിള്‍ട്ടണെ പുറത്താക്കി ബുംറ വീണ്ടും വിക്കറ്റ് വീഴ്ത്തി. റയാനെ ശിവം ദുബെയുടെ കയ്യിലെത്തിച്ചാണ് ബുംറ മടക്കിയത്. ഏഴ് റണ്‍സായിരുന്നു റയാന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
Fight on from Shivam Dube 💪
Updates ▶️ https://t.co/ZE8J4fF18z#TeamIndia | #T20WorldCup | #MenInBlue | #INDvSA pic.twitter.com/7sm4M52XAo
— BCCI (@BCCI) February 22, 2026
എന്നാല്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് സൗത്ത് ആഫ്രിക്കയെ കര കയറ്റിയത് ഡെവാള്‍ഡ് ബ്രെവിസിന്റെയും ഡേവിഡ് മില്ലറിന്റെയും കിടിലന്‍ ഇന്നിങ്‌സാണ്. ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങള്‍ പെട്ടന്ന് മടങ്ങിയപ്പോള്‍ ബ്രെവിസ് 29 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറും നേടി 45 റണ്‍സാണ് അടിച്ചെടുത്തത്.
മില്ലര്‍ 35 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പടെ 63 റണ്‍സ് നേടി ഗംഭീര പ്രകടനവും കാഴ്ചവെച്ചു. ഇരുവരുടേയും കൂട്ടുകെട്ടാണ് പ്രോട്ടിയാസ് നിരയില്‍ നിര്‍ണായകമായത്. മാത്രമല്ല അവസാന ഘട്ടത്തില്‍ 24 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ 44* നേടിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും വരുണും ഹര്‍ദിക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlight: South Africa defeats India in Super 8 match of T20 World Cup 2026
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ
