മോഹന്‍ലാലിനെയും ആ മലയാള നടനെയും എനിക്ക് വലിയ ഇഷ്ടമാണ്, അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് തോന്നും: സൂരി
Entertainment
മോഹന്‍ലാലിനെയും ആ മലയാള നടനെയും എനിക്ക് വലിയ ഇഷ്ടമാണ്, അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് തോന്നും: സൂരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 11:53 am

 

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടനാണ് സൂരി. വെണ്ണില കബഡി കുഴു എന്ന ചിത്രത്തിലൂടെയാണ് സൂരി ശ്രദ്ധേയനാകുന്നത്. ആദ്യകാലങ്ങളില്‍ കോമഡി കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന സൂരിയുടെ ഗംഭീര പ്രകടനം കണ്ട ചിത്രമായിരുന്നു വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ. ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രത്തിലൂടെ തമിഴിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളായി സൂരി ഉയര്‍ന്നു.

ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍മാര്‍ ആരൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സൂരി.

തനിക്ക് ജോജു ജോര്‍ജിന്റെ അഭിനയം വളരെ ഇഷ്ടമാണെന്ന് സൂരി പറയുന്നു. ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടന്‍ മോഹന്‍ലാല്‍ ആണെന്നും അദ്ദേഹത്തിന്റെ അഭിനയവും മുണ്ട് മടക്കി കുത്തുന്ന സ്റ്റൈലുമൊക്കെ തനിക്ക് വളരെ ഇഷ്ടമാണെന്നും സൂരി പറഞ്ഞു.

ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ള മറ്റൊരു നടന്‍ ജോജു ജോര്‍ജാണെന്നും അദ്ദേഹത്തിന്റെ പണി, ജോസഫ് എന്നീ സിനിമകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും സൂരി കൂട്ടിച്ചേര്‍ത്തു. അദ്ദേഹം അഭിനയിക്കുകയാണോ അതോ ഇനി ജീവിക്കുകയാണോ എന്ന് ചിലപ്പോള്‍ തനിക്ക് തോന്നി പോകാറുണ്ടെന്നും അദ്ദേഹം പറയുന്നു. റെഡ്.എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു സൂരി.

‘എനിക്ക് ജോജു ജോര്‍ജിന്റെ അഭിനയം വളരെ ഇഷ്ടമാണ്. ഏറ്റവും ആദ്യം മോഹന്‍ലാല്‍ സാറാണ്. ലാല്‍ സാറിന്റെ ബോഡി ലാഗ്വേജ് വേറെ ലെവലാണ്. സാറിന്റെ അഭിനയം, അദ്ദേഹം മുണ്ട് മടക്കി കുത്തുന്ന സ്റ്റൈല് ഒക്കെ ഭയങ്കര ഇഷ്ടമാണ്. അതു കഴിഞ്ഞാല്‍ എനിക്കിപ്പോള്‍ ലേറ്റസ്റ്റായി ഏറ്റവും ഇഷ്ടമുള്ള മലയാള നടന്‍ ജോജു ജോര്‍ജാണ്. അദ്ദേഹത്തിന്റെ പണി എന്ന സിനിമ ഞാന്‍ കണ്ടു.

അതുപോലെ പൊലീസായിട്ടുള്ള ഒരു സിനിമയില്ലേ, ജോസഫ് അതും കണ്ടിട്ടുണ്ട്. പിന്നെ ഏതൊക്കെയോ സിനിമ കണ്ടിട്ടുണ്ട്. ബീഡി പിടിച്ചിട്ട് നടന്നുവരുന്നതൊക്കെ കാണാന്‍ നല്ല രസമാണ്. ജോജുവിനെ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും ഇയാള്‍ അഭിനയിക്കുവാണോ ഇനി അങ്ങനെ തന്നെയാണോ, ക്യാമറയില്‍ പുള്ളി അറിയാതെ ഷൂട്ട് ചെയ്യുന്നതാണോ എന്നൊക്കെ. മെസേജ് ചെയ്ത് ഞാന്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്,’ സൂരി പറയുന്നു.

Content Highlight: Soori says that he likes Mohanlal and Joju George acting.