സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മാതൃഭൂമിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സോഷ്യല്‍ മീഡിയ
me too
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മാതൃഭൂമിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സോഷ്യല്‍ മീഡിയ
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 11:48 am

കോഴിക്കോട്: മീടു ക്യാമ്പയ്‌നിനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച മാതൃഭൂമി പത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ഒരു വൃദ്ധ താന്‍ ചെറുപ്പത്തില്‍ അനുഭവക്കേണ്ടിവന്ന ലൈംഗികാക്രമണം ഒരു യുവാവിനോട് പങ്കുവെക്കുന്നതാണ് മാതൃഭൂമി പരിഹാസ്യരൂപേണെ അവതരിപ്പിച്ച്ത. ഈ കാര്‍ട്ടൂണ്‍ പിന്‍വലിച്ച്, മുഴുവന്‍ സ്ത്രീ സമൂഹത്തോടും മാതൃഭൂമി മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.

എന്തൊരു മാലിന്യമാണ് തങ്ങളെന്ന് വീണ്ടും വീണ്ടും അഭിമാനത്തോടെ തെളിയിച്ചു കൊണ്ടിരിക്കുന്ന മാതൃഭൂമിയെന്നാണ് കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തു കൊണ്ട് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ പറഞ്ഞത്.

“ഇതേ മാതൃഭൂമിയാണ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് സ്ത്രീകള്‍ക്ക് പീരീഡ് ലീവ് നല്‍കിയത്”. എന്നാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മാതൃഭൂമിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാധ്യമ പ്രവര്‍ത്തക ധന്യരാജേന്ദ്രന്‍ കുറിച്ചത്.


Read Also : നിര്‍ത്തിപ്പൊക്കൊ, ഇല്ലെങ്കില്‍ ജഡം പോലുമുണ്ടാകില്ല, കൊത്തിപ്പെറുക്കും; സതീദേവിക്കെതിരെ കൊലവിളിയുമായി ഗോപാലകൃഷ്ണന്‍


 

“Me too തമാശിയ്ക്കാനും നോര്‍മലൈസ് ചെയ്യാനുമുള്ള നീക്കം എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്”, “ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും എന്നാണല്ലോ പ്രമാണം. അതെന്നായാലും എത്ര വൈകിയാലും പ്രേതബാധപോലെ പിടികൂടുമോ എന്ന ആശങ്ക ഉളളവരില്‍നിന്നും ഇത്തരം പരിഹാസങ്ങള്‍ സ്വാഭാവികം. നല്ലപിളള ചമഞ്ഞിരുന്നവന്‍മാര്‍ പേടിച്ചുതുടങ്ങീ” തുടങ്ങി നരവധി പോസ്റ്റുകളും കമന്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ മാതൃഭൂമിക്കെതിരെ ഉയരുന്നത്.

മാതൃഭൂമിയുടെ എക്സിക്കുട്ടന്‍ കാര്‍ട്ടൂണ്‍ പംക്തിയിലാണ് മീ ടൂ കാമ്പെയ്നെ കളിയാക്കിയുള്ള കാര്‍ട്ടൂണ്‍ വന്നിരിക്കുന്നത്.”പഴയൊരു കേസ്സുകെട്ടുണ്ട്.. എഴുത്ത് പള്ളിക്കൂടത്തില്‍ പഠിക്കുമ്പം.. മ്മടെ വടക്കേലെ നാരാണേട്ടന്‍…” എന്ന് ഒരു വൃദ്ധ പറയുന്നതായാണ് കാര്‍ട്ടൂണിലുള്ളത്. അവരുടെ കയ്യിലെ ബാഗില്‍ മീ ടൂയെന്ന ഹാഷ്ടാഗുമുണ്ട്.

കഴിഞ്ഞദിവസങ്ങളില്‍ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരികമേഖലയിലെ പ്രമുഖര്‍ക്കെതിരെ തുറന്നുപറച്ചിലുകളുമായി നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്ന മീ ടൂ കാമ്പെയ്നിനെ ഇന്ത്യയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ള സ്ത്രീകള്‍ ഏറ്റുപിടിച്ച സാഹചര്യത്തിലാണ് മീ ടൂവിനെ കളിയാക്കി മാതൃഭൂമി പത്രം രംഗത്തുവന്നിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് തങ്ങള്‍ക്കുനേരെ നടന്ന അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ സ്ത്രീകളെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ഉപയോഗിക്കുന്ന വാദങ്ങള്‍ അതേപടി ഏറ്റുപിടിക്കുകയാണ് കാര്‍ട്ടൂണില്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ ഇത്തരത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് വിവാദമുണ്ടാക്കേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ച് പ്രശ്നങ്ങളെ നിസാരവത്കരിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. അതിന് കുടപിടിച്ചിരിക്കുകയാണ് മാതൃഭൂമി ഇവിടെ.