11 തവണ നടുപ്പേജ് കീറിയതുകൊണ്ടാണ് ആ പാട്ട് ശ്രദ്ധിക്കപ്പെട്ടത്; മുഹ്‌സിന്റെ വരികള്‍ കേട്ട് എന്താണ് എഴുതിവെച്ചതെന്ന് ചോദിക്കുന്നവരുണ്ട്: സിതാര കൃഷ്ണകുമാര്‍
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പിന്നണി ഗായിക സിതാര കൃഷ്ണകുമാറും ഗായകന്‍ ഡബ്സിയും ചേര്‍ന്ന് ആലപിച്ച നടുപ്പേജ് കീറിയെന്ന് തുടങ്ങുന്ന ഗാനം ഒരു സമയത്ത് വലിയ ശ്രദ്ധ നേടിയിരുന്നു.
വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയനായ മുഹ്സിന്‍ പെരാരി ആണ് ഇതിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. സിതാരയുടെ മ്യൂസിക് ബാന്‍ഡായ പ്രൊജക്ട് മലബാറിക്കസ് ആണ് ഈ ഗാനം അണിയിച്ചൊരുക്കിയത്.
പാട്ടില്‍ ‘നടുപ്പേജ് കീറി’ എന്ന വരി പലതവണ ആവര്‍ത്തിച്ചു വരുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും കൗതുകത്തിനും വഴിവെച്ചിരുന്നു.
ആ പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ക്ലബ്് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിതാര. ‘ഒരു നിമിഷ നേരത്തെ തീരുമാനത്തിലാണല്ലോ ഇത് മുഴുവന്‍ കിടക്കുന്നത്.
ഡബ്‌സി അങ്ങനെ അങ്ങ് പാടി. അവന്‍ ഒന്ന് രണ്ട് തവണ അങ്ങനെ പാടിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഇതിങ്ങനെ ഒരു ക്വസ്റ്റ്യന്‍ ആന്‍സര്‍ പോലെ വെച്ചാലോ എന്ന് മുഹ്‌സിന്‍ ചോദിച്ചു.
അപ്പോള്‍ അത് ഞാനും അങ്ങനെ തന്നെ കീപ്പ് ചെയ്തു. പിന്നീട് ഞങ്ങള്‍ കണ്ടപ്പോള്‍ ഇതിനെ കുറിച്ച് സംസാരിച്ചു. മുഹ്‌സിന്‍ എന്നോട് ചോദിച്ചു, ഇങ്ങളല്ലേ പറഞ്ഞത് എന്ന്. ഞാനല്ല ഇങ്ങളാണ് പറഞ്ഞതെന്ന് പറഞ്ഞു. അതുശരി ഇതിപ്പോ എന്റെ തലയിലായോ എന്ന് ചോദിച്ചു(ചിരി). ഞങ്ങള്‍ അതിനെ കുറിച്ച് തമാശയായി പറഞ്ഞിരുന്നു.
ആ സമയത്തെ ഇന്‍സ്റ്റിങ്ങ്റ്റില്‍ ശരിയാണെന്ന് തോന്നി ചെയ്തതാണ്. ആ പാട്ടിലെ നടുപേജ് 11 എണ്ണം ആദ്യത്തെ ടീസര്‍ പുറത്തുവിടാന്‍ തീരുമാനിച്ചത് മുഹ്‌സിനൊക്കെ തന്നെയാണ്. അതുകൊണ്ടാണ് അത് വൈറലായത്.
ചില നല്ല പാട്ടുകളൊക്കെ ശ്രദ്ധിക്കാതെ പോകും. ഇതിന് ഒരു സ്‌ട്രേഞ്ച് സ്വഭാവമുള്ളതുകൊണ്ട് എല്ലാവരും ഇട്ട് കേട്ടു ട്രോളി. ആ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഡബ്‌സി പാടിയ രീതിയും. ഇതൊക്കെ നമ്മള്‍ വരികള്‍ കിട്ടിയ ശേഷമാണല്ലോ പാട്ടാക്കിയത്. അതിലൊക്കെ നല്ല ഫണ്‍ ഉണ്ടായിരുന്നു.
പിന്നെ മുഹ്‌സിന്റെ വരികളുടെ ഫാനാണ് ഞാന്‍. ആ വരികളില്‍ കവിതയും ലെയേഴ്‌സുമൊക്കെയുണ്ടാകും. അത് എല്ലാവര്‍ക്കും മനസിലായിക്കോളണമെന്നില്ല. എന്ത് വരിയാണെന്ന് ചോദിക്കുന്നവരുമുണ്ട്.
നമുക്ക് ലിറിസിസ്റ്റുകളുടെ നല്ല കാലമാണ് ഇപ്പോള്‍. ഹരിയേട്ടനാവട്ടെ, റഫീക്ക, അന്‍വര്‍ക്ക പോലുള്ള സീനിയേഴ്‌സ് ആവട്ടെ, ചന്ദ്രേട്ടന്‍, മനു മഞ്ജിത്, വിനായക്, സുഹൈല്‍ മുഹ്‌സിന്‍ തുടങ്ങി പല തരത്തിലുള്ള ആളുകള്‍ ഉണ്ട്. ആലോചിച്ചാല്‍ ഇനിയും ഉണ്ടാകും. ഓരോരുത്തരും എന്തൊരു ബ്രില്യന്റാണ്. ഇന്റിപെന്റന്‍ഡ് ട്രാക്ക് ഉണ്ടാക്കാന്‍ ഇവര്‍ക്കൊക്കെ ഇഷ്ടവുമാണ്,’ സിത്താര പറഞ്ഞു.
Content Highlight: Sithara Krishnakumar about Naduppej Song and Muhsin Perari
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.