മോഹൻലാലൊക്കെ ചെയ്തപോലെ പ്രണയം ഞാൻ അഭിനയിച്ചിട്ടില്ല, ജീവിതത്തിലും അങ്ങനെയായിരുന്നു: സിദ്ദിഖ്
Entertainment
മോഹൻലാലൊക്കെ ചെയ്തപോലെ പ്രണയം ഞാൻ അഭിനയിച്ചിട്ടില്ല, ജീവിതത്തിലും അങ്ങനെയായിരുന്നു: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th February 2024, 9:32 am

മലയാളികളുടെ പ്രിയ നടനാണ് സിദ്ദിഖ്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം പലതരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

എന്നാൽ ഒരു മുഴുനീള പ്രണയച്ചിത്രത്തിൽ നായകനായി താൻ അഭിനയിച്ചിട്ടില്ല എന്നാണ് സിദ്ദിഖ് പറയുന്നത്.

പ്രേമിക്കാൻ പോയാലുള്ള പ്രശ്നങ്ങളെ കുറിച്ച് തനിക്ക് ധാരണയില്ലെന്നും തന്റെ കൗമാരത്തിലോ യൗവനത്തിലോ താൻ അതറിഞ്ഞില്ലെന്നും സിദ്ദിഖ് പറയുന്നു.
മോഹൻലാലെല്ലാം ചെയ്തപോലെ പ്രണയ നായകനാകാൻ തനിക്ക്‌ കഴിഞ്ഞിട്ടില്ലെന്നും അധികവും പൂവാലൻ വേഷങ്ങളാണ് ചെയ്തിട്ടുള്ളതെന്നും ഒറിജിനൽസ് ബൈ വീണയോട് സിദ്ദിഖ് പറഞ്ഞു.

‘പ്രേമിക്കാൻ പോയാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് സത്യംപറഞ്ഞാൽ എനിക്കൊരു ധാരണയുമില്ല. എനിക്ക് അതിനെക്കുറിച്ച് വ്യക്തമായിട്ട് അറിയില്ല. കാരണം ഞാൻ അങ്ങനെ പോയിട്ടില്ല. എന്റെ ഒരു കൗമാരത്തിലോ നല്ല യൗവന കാലഘട്ടത്തിലോ ഞാൻ അങ്ങനെ ഒരു പ്രണയത്തിലൊന്നും പെട്ടിട്ടില്ല.

സിനിമയിൽ വന്ന ശേഷവും ഞാൻ അഭിനയിക്കുന്ന കഥാപാത്രങ്ങൾ ഒന്നും അങ്ങനെ പ്രണയിക്കുന്ന വേഷങ്ങൾ ഒന്നുമല്ലായിരുന്നു. ആ സമയത്തെല്ലാം കൂടുതൽ പൂവാലൻ റോളുകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. പെൺകുട്ടികളുടെ പിറകെ നടക്കുക അവരുടെ ആങ്ങളമാരുടെ അടി വാങ്ങുക ഇങ്ങനെയൊക്കെ ആയിരുന്നു എന്റെ റോളുകൾ.

അല്ലാതെ മോഹൻലാൽ ഒക്കെ ചെയ്ത പോലെ പ്രണയം ഞാൻ അഭിനയിച്ചിട്ടുമില്ല. ജീവിതത്തിലും അങ്ങനെ സീരിയസായ പ്രണയം ഒന്നുമുണ്ടായിട്ടില്ല,’ സിദ്ദിഖ് പറയുന്നു.

 

Content Highlight: Sidhique Talk About Love Stories in His Films