മോഹൻലാൽ ചിത്രത്തിൽ ജഗദീഷ് അവതരിപ്പിച്ച ആ വേഷം എനിക്കായിരുന്നു, എന്നാൽ ഷൂട്ടിന് തൊട്ട് മുമ്പാണ് മാറിയത്: സിദ്ദിഖ്
Entertainment
മോഹൻലാൽ ചിത്രത്തിൽ ജഗദീഷ് അവതരിപ്പിച്ച ആ വേഷം എനിക്കായിരുന്നു, എന്നാൽ ഷൂട്ടിന് തൊട്ട് മുമ്പാണ് മാറിയത്: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th April 2024, 10:42 am

നിലവിൽ മലയാളികളുടെ ഇഷ്ട ആക്ടർ – ഡയറക്ടർ കോമ്പോയാണ് ജീത്തു ജോസഫ് – മോഹൻലാൽ. 2013ൽ ദൃശ്യം എന്ന സിനിമയുടെ ചരിത്ര വിജയത്തിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് ഒന്നിച്ചപ്പോഴെല്ലാം ലഭിച്ചത് ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു.

ഇതിൽ തന്നെ മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന റാം എന്ന ചിത്രം ഇതുവരെ പ്രദർശനത്തിന് എത്തിയിട്ടില്ല. നേര് ആയിരുന്നു ഈ കോമ്പോ അവസാനമായി ഒന്നിച്ച ചിത്രം.

കുറച്ചു നാളുകൾക്കു ശേഷമുള്ള മോഹൻലാലിന്റെ ഒരു തിരിച്ചു വരവ് കൂടിയായിരുന്നു നേര് ചിത്രത്തിന്റെ വിജയം. തിയേറ്ററിൽ വലിയ വിജയമായ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം ഒരു പ്രധാന വേഷത്തിലാണ് നടൻ സിദ്ധിക്കും സിനിമയിൽ എത്തിയത്.

സിദ്ദിഖിന്റെ ഒരു നെഗറ്റീവ് കഥാപാത്രമായിരുന്നു നേരിൽ കണ്ടത്. എന്നാൽ ചിത്രത്തിൽ ആദ്യം തനിക്കായി കരുതിയത് ജഗദീഷ് അവതരിപ്പിച്ച ഉപ്പയുടെ കഥാപാത്രമായിരുന്നുവെന്നും ഷൂട്ട്‌ തുടങ്ങാൻ രണ്ട്‌ ദിവസം ബാക്കിയുള്ളപ്പോഴാണ് അത് മാറിയതെന്നും താരം പറയുന്നു. മാധ്യമം കുടുംബത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘ലാസ്റ്റ് മൊമന്റിലാണ് ആ കഥാപാത്രത്തിന് എന്നെ ഫിക്സ് ചെയ്യുന്നത്. അനശ്വര രാജൻ ചെയ്ത കഥാപാത്രത്തിൻ്റെ വാപ്പയുടെ റോളിലേക്കാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പാണ് കഥാപാത്രം മാറിയത്.

ലുക്കിലും മാറ്റം വരുത്തി. ശാന്തിയിൽ നിന്നും ജീത്തുവിൽനിന്നും കൂടുതൽ ടിപ്‌സും കിട്ടി. പിന്നെ അങ്ങോട്ട് ആഘോഷിക്കുകയായിരുന്നു. വളരെ ആസ്വദിച്ച് അഭിനയിച്ച സിനിമയാണ് നേര്,’ സിദ്ദിഖ് പറയുന്നു.

 

Content Highlight: Sidhique Talk About His Character In Neru Movie