എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് സദയം. 1992ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ഒപ്പം തിലകന്‍, നെടുമുടി വേണു, മാതു തുടങ്ങി മികച്ച താരനിര തന്നെയാണ് ഒന്നിച്ചത്.
എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് സദയം. 1992ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ഒപ്പം തിലകന്‍, നെടുമുടി വേണു, മാതു തുടങ്ങി മികച്ച താരനിര തന്നെയാണ് ഒന്നിച്ചത്.
സെവന്‍ ആര്‍ട്‌സ് ഫിലിംസിന്റെ ബാനറില്‍ എത്തിയ ഈ ചിത്രത്തിലൂടെ എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സദയം സിനിമയിലെ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് പറയുകയാണ് സിബി മലയില്‍.
‘സദയം സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കുട്ടിയെ കൊല്ലുന്ന സീന്‍ ചെയ്തത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഞാന്‍ കൃത്യമായ ഓര്‍ഡറില്‍ ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. സാധാരണ എല്ലാ സിനിമകളും ഞാന്‍ ആ ഓര്‍ഡറില്‍ ചെയ്യാറില്ല.
നാല് രാത്രികളിലാണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. ആ ഓര്‍ഡറില്‍ തന്നെ ഷൂട്ട് ചെയ്യാന്‍ കാരണമുണ്ടായിരുന്നു. ഈ കഥാപാത്രങ്ങളുടെ മാനസികമായ വളര്‍ച്ച കൃത്യമായി കാണിക്കാന്‍ വേണ്ടിയായിരുന്നു. സിനിമ തുടങ്ങുമ്പോഴുള്ള സത്യനാഥന്റെ മനസല്ല ആ സീന്‍ കഴിയുമ്പോഴുള്ളത്.
അങ്ങനെ ഓര്‍ഡറില്‍ എടുത്തത് അഭിനേതാക്കള്‍ക്കും എനിക്കും വളരെ നന്നായി തോന്നി. എനിക്കും ആ ഇമോഷന്റെ കൂടെ സഞ്ചരിക്കാന്‍ സാധിച്ചു. ഞാനും അപ്പോഴാണ് ആ സീനിന്റെ കൊറിയോഗ്രാഫിയിലേക്ക് എത്തുന്നത്.
അവരും അങ്ങനെ എത്തണമായിരുന്നു. എന്റെ കൂടെ വളരണമായിരുന്നു, പ്രത്യേകിച്ച് മോഹന്‍ലാലിന്റെ സത്യനാഥന്‍ എന്ന കഥാപാത്രം. ലാലിന് അത് ആവശ്യമുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു.
പക്ഷെ എനിക്ക് സത്യനാഥനെ വളര്‍ത്തി എടുക്കണമായിരുന്നു. അയാളെ ആ ഉന്മാദത്തിന്റെ അവസ്ഥയില്‍ എത്തിക്കണമായിരുന്നു. പക്ഷെ ലാലിന് ഇത്തരം ഇമോഷണല്‍ സീനുകള്‍ ചെയ്യുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടാവാറില്ല.
ആ കുട്ടിയെ മുന്നില്‍ നിര്‍ത്തി സംസാരിക്കുമ്പോള്‍ ലാലിന്റെ കണ്ണില്‍ വളരെ ഗ്ലിറ്ററിങ് ഉണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് ‘ആരാണ് ലാലിന് ഗ്ലിസറിന്‍ കൊടുത്തത്’ എന്ന് ചോദിച്ചു. മേക്കപ്പ് അസിസ്റ്റന്റ് ഗ്ലിസറിന്‍ കൊടുത്തില്ലെന്ന് പറഞ്ഞു. ലാലിനോട് ചോദിച്ചപ്പോള്‍ ഗ്ലിസറിന്‍ ഇട്ടില്ലെന്ന് പറഞ്ഞു.
അപ്പോള്‍ എനിക്ക് വലിയ അത്ഭുതമായി. ഇത്തരം ഉന്മാദാവസ്ഥയിലേക്ക് പോകുന്ന സമയത്ത് ആളുകളുടെ കണ്ണില്‍ ഈ നനവ് ഉണ്ടാകുമെന്ന് പിന്നെയാണ് ഞാന്‍ മനസിലാക്കിയത്. ലാല്‍ അറിയാതെ സംഭവിച്ചതാണ് അത്. അയാളൊരു സാധാരണ നടനല്ല,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Mohanlal In Sadayam Movie