ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് തുടരും. മോഹന്‍ലാലിന്റെ നായികയായി തുടക്കം മുതല്‍ താന്‍ കണ്ടിരുന്നത് ശോഭനയെ തന്നെയായിരുന്നെന്ന് തരുണ്‍ മൂര്‍ത്തിയും പറഞ്ഞിരുന്നു.
അതേസമയം ശോഭനയുടെ സിനിമയിലെ പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട് പോസിറ്റീവും നെഗറ്റീവുമായ കമന്റുകള്‍ പ്രേക്ഷകരില്‍ നിന്ന് വന്നിരുന്നു.
ശോഭന ലളിതയെന്ന കഥാപാത്രത്തെ മികച്ചതാക്കിയെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ പെര്‍ഫോമന്‍സില്‍ അവര്‍ പ്രതീക്ഷിച്ച രീതിയില്‍ വന്നില്ലെന്നായിരുന്നു മറ്റൊരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
ശോഭന എന്ന നടിയെ താന്‍ ഈ സിനിമയിലേക്ക് കൊണ്ടുവന്നത് വ്യക്തമായ ഒരു പ്ലാനോട് കൂടിയാണെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. അവര്‍ക്ക് ഈ സിനിമയില്‍ ചെയ്യാനുള്ളത് മൂന്ന് കാര്യങ്ങളാണെന്നും അത് അവര്‍ക്ക് അറിയാമായിരുന്നെന്നും തരുണ്‍ പറയുന്നു.
‘ഞാന്‍ മാമിനോട് ഈ സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ ഈ സിനിമയിലെ ഒരു ഭാഗത്ത് ഒരു ഇംപോര്‍ട്ടന്റ് ഡിസിഷന്‍ എടുക്കുന്നതിന് വേണ്ടിയിട്ടാണ് ഞാന്‍ മാമിനെ കൊണ്ടുവരുന്നതെന്ന് പറഞ്ഞിരുന്നു.
ആ കുടുംബത്തിലേക്ക് ഒരാളേയും കൂടി ചേര്‍ക്കുകയാണ്. സ്‌പോയിലര്‍ ആയതുകൊണ്ടാണ് അത് ഞാന്‍ പറയാത്തത്. ആ കുടുംബത്തിലേക്ക് ഒരാളേയും കൂടി കൂടെ ചേര്‍ക്കുന്ന ഒരു ഹഗ്ഗ് ഉണ്ട്.
അത് മാം ചെയ്താലേ് നില്‍ക്കുകയുള്ളൂ. വേറൊരു ആള്‍ ആ ഹഗ് ചെയ്തിരുന്നെങ്കില്‍ അതൊരു സിനിമാറ്റിക് മൂവ്‌മെന്റ് ആയേനെ.
ബാക്കിയെല്ലാം ഒരുപക്ഷേ ഒരു ഹീറോയിന്‍ ചെയ്യുന്നത് പോലെ തന്നെയായിരിക്കും. ലാല്‍ സാറിനൊപ്പം കുസൃതി പറഞ്ഞ് നില്‍ക്കുന്നതൊക്കെയായിരിക്കും. പാട്ട് സീനില്‍ പോകുന്നതായിരിക്കും.
പക്ഷേ മൂന്നേ മൂന്ന് സീക്വന്‍സുകള്‍. ഒന്ന് ഒരു പൊലീസ് സ്റ്റേഷനിലെ അകത്ത് വെച്ചൊരു ഒരു നോട്ടം, ശേഷം മുറിയ്ക്കകത്ത് വെച്ച് ഒരു നോട്ടം. പിന്നെ ഈ ഹഗ്ഗ്.
ഈ മൂന്ന് പോയിന്റാണ് ആസ് എ പെര്‍ഫോമര്‍ മാം എനിക്ക് തരാനുള്ളത്. അത് അവര്‍ നോട്ട് ചെയ്തു വെച്ചിട്ട് തന്നെയാണ് ചെയ്തതും,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
ശോഭനയ്ക്ക് മുന്‍പ് നടി ജ്യോതികയേയും മേതില്‍ ദേവികയേയുമൊക്കെ തങ്ങള്‍ സമീപിച്ചിരുന്നതായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
എന്നാല്‍ മോഹന്‍ലാല്‍-ശോഭന കോമ്പോ എന്നത് തന്നെയായിരുന്നു തന്റെ മനസിലെന്ന് തുടക്കം മുതലേ തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നു.
Content Highlight: Shobhana mam had only three things to do in Thudarum Movie says Tharun Moorthy