വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു തുടരും. സൗദിവെള്ളക്ക, ഓപ്പറേഷന്‍ജാവ എന്നിങ്ങനെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട തരുണ്‍ മൂര്‍ത്തിയുടെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു തുടരും. ഇപ്പോള്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ കുറിച്ച് സംസാരിക്കുകയാണ് ശോഭന.
വളരെ വ്യത്യസ്തനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തിയെന്നും തരുണിന്റെ സെറ്റില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മുഴുവന്‍ ഉണ്ടാകുമെന്നും ശോഭന പറയുന്നു. അവിടെ ഒരു വീട് പോലെ നമുക്ക് തോന്നുമെന്നും അവര്‍ പറഞ്ഞു. തരുണിന്റെ ചെറിയ കുട്ടികള്‍ സെറ്റില്‍ ഓടി നടക്കുന്നുണ്ടാകുമെന്നും അത് കാണാന്‍ വളരെ ക്യൂട്ടാണെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
തുടരും ഒരു ഫാമിലി ചിത്രമാണെന്നും അതുകൊണ്ട് തന്നെ ആ ഒരു അന്തരീക്ഷം സിനിമക്ക് ഗുണം ചെയ്തുവെന്ന് തനിക്ക് തോന്നിയെന്നും അവര്‍ പറയുന്നു. വളരെ ഡിഫറന്റായ സംവിധായകനാണ് തരുണ്‍ എന്നും മ്യൂസിക് കേട്ടുകൊണ്ടാണ് അദ്ദേഹം സെറ്റില്‍ വര്‍ക്ക് ചെയ്യുകയെന്നും ശോഭന പറഞ്ഞു. രേഖാ മേനോന്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘തരുണ്‍ വളരെ ഡിഫറന്റായ ഒരു സംവിധായകനാണ്. തരുണ്‍ സെറ്റില്‍ വരും, പിന്നെ തരുണിന്റെ ഫാമിലി മൊത്തം അവിടെ വന്നിരിക്കും. ഇതൊരു വീട് പോലെയാണ്. ഒരു കൊച്ചു പയ്യന്‍ ഇങ്ങനെ ഓടിക്കോണ്ടിരിക്കും. തരുണിന്റെ മകന്‍ അതിലൂടെ നടക്കുന്നുണ്ടാകും. തരുണിന്റെ മാമി,മാമന്‍ അതുപോലെ പാരന്റ്‌സ് ഉണ്ടാകും. വളരെ ക്യൂട്ടാണ് അത് കാണാന്‍. അവര്‍ ബാക്ഗ്രൗണ്ടിലായിരിക്കും. തരുണ്‍ അവന്റെ വര്‍ക്ക് ചെയത് കൊണ്ടിരിക്കും. പക്ഷേ ഫാമിലി എപ്പോഴും അവിടെ ഉണ്ടാകും.
എനിക്ക് തോന്നുന്നത് ആ ഒരു അന്തരീക്ഷം സിനിമക്ക് ഗുണം ചെയ്യുന്നുണ്ട്. ഇതും ഒരു ഫാമിലി സിനിമയാണല്ലോ. ഏതൊരു ഇമോഷനും മറ്റുമൊക്കെ തരുണിന് അദ്ദേഹത്തിന്റെ ഫാമിലിയില്‍ നിന്ന് തന്നെ മനസിലാകും. അതുപോലെ അവന് കുട്ടികളും ഉണ്ട്. എനിക്ക് തോന്നുന്നു എല്ലാവരും തമ്മില്‍ ഒരു ബോണ്ട് ഉണ്ടാകാന്‍ ഇതെല്ലാം തന്നെ വളരെ ഹെല്‍പ്പ്ഫുള്‍ ആയിരുന്നു. തരുണിന്റെ മകന്‍ എന്റെയടുത്ത് നല്ല ക്ലോസായിരുന്നു. തരുണ്‍ വളരെ ഡിഫറന്റാണ്, ഹി വര്‍ക്ക്‌സ് വിത്ത് മ്യൂസിക്’. എന്തെങ്കിലും റഫ് ആയ ഒരു മ്യൂസിക് കേള്‍ക്കും എന്നിട്ട് തരുണിന്റെ വര്‍ക്ക് ചെയ്യും,’ ശോഭന പറയുന്നു.
Content highlight: Shobana talks about Tharun moorthy