കോഴിക്കോട്: താന്‍ പറഞ്ഞ കാര്യങ്ങള്‍ അമ്മ സംഘടനയ്ക്കു മനസ്സിലായിട്ടുണ്ടെന്നാണു വിശ്വസിക്കുന്നതെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്റെ പേരില്‍ വ്യാജക്കരാര്‍ വരെയുണ്ടാക്കിയെന്ന് ഷെയ്ന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്.
അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തന്റെ കാര്യം ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനോടു ഫോണില്‍ സംസാരിച്ചതായും ഷെയ്ന്‍ പറഞ്ഞു. താന്‍ മുടിമുറിച്ചതിനെതിരെ നിര്‍മാതാക്കള്‍ രംഗത്തെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എന്നെ ബാധിക്കുന്നത് ആര്‍ക്കും പ്രശ്‌നമല്ലെങ്കില്‍ സിനിമയെ ബാധിക്കുന്നത് എനിക്കും പ്രശ്‌നമല്ല’ എന്നായിരുന്നു ഷെയ്‌നിന്റെ മറുപടി.
‘നടന്ന കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി അവരോടു പറഞ്ഞു. അപ്പോള്‍ അതിന്റെ ഗൗരവം അവര്‍ക്കു മനസ്സിലായി എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. സിദ്ധിക്ക ബാബുവേട്ടനോടു പറഞ്ഞ ഒരു കാര്യമുണ്ട്- ‘ചില്ലറയൊന്നുമല്ലാട്ടോ അവനെ ഉപദ്രവിച്ചത്’. അതിനര്‍ഥം അവര്‍ക്ക് അതു മനസ്സിലായെന്നാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇനി അവരെനിക്കു വേണ്ടി സംസാരിച്ച് ഇതിനൊരു ന്യായമായ പരിഹാരം ഉണ്ടാക്കട്ടെ. ഞാന്‍ പൂര്‍ത്തിയാക്കില്ലെന്നാരോടും പറഞ്ഞിട്ടില്ല. എന്റെ പേരില്‍ വ്യജ കരാറാണ് അവര്‍ സമര്‍പ്പിച്ചിരിക്കുന്നത്. അസോസിയേഷനു പോലും ഇക്കാര്യം അറിയാം. ഹസീബ് എന്ന നിര്‍മാതാവ് ഇക്കാര്യം പറഞ്ഞപ്പോള്‍ ഉടന്‍തന്നെ അവരാ കരാര്‍ മാറ്റി.