ആ ഷോട്ടില്‍ ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ എന്നെ ഞെട്ടിച്ചു: ഷഫീഖ് വി.ബി.
Entertainment
ആ ഷോട്ടില്‍ ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ എന്നെ ഞെട്ടിച്ചു: ഷഫീഖ് വി.ബി.
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th May 2025, 6:38 pm

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുടരും. 150 കോടി സ്വന്തമാക്കി തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സിനിമ. ചിത്രത്തിന്റ എഡിറ്റര്‍മാരിലൊരാളാണ് ഷഫീഖ്. വി.ബി. നിഷാദ് യൂസഫായിരുന്നു ചിത്രത്തിന്റെ ആദ്യ എഡിറ്റര്‍. ഷൂട്ടിനിടയില്‍ നിഷാദ് മരണപ്പെട്ടതിന് പിന്നാലെയാണ് ഷഫീഖ് തുടരും സിനിമയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കിയത്.

ഇപ്പോള്‍ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ചും സിനിമയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ കുറിച്ചും സംസാരിക്കുകയാണ് ഷഫീഖ്.

സിനിമയില്‍ ഒരു മേജര്‍ പോര്‍ഷന്‍ മഴ നനയുന്ന സീനുകള്‍ ഉണ്ടെന്നും വെള്ളം ശരീരത്ത് വീഴുമ്പോള്‍ അദ്ദേഹത്തിന് ഒരു വിറയലുണ്ടെന്നും അത് കാണുമ്പോള്‍ തനിക്ക് സങ്കടമാകുമെന്നും ഷഫീഖ് പറയുന്നു. എല്ലാം കഴിഞ്ഞ് ആക്ഷന്‍ പറഞ്ഞാല്‍ അഭിനയം കൊണ്ട് മോഹന്‍ലാല്‍ നമ്മളെ അത്ഭുതപ്പെടുത്തുമെന്നും ഷഫീഖ് സിനിമയ്ക്ക് വേണ്ടി വളരെ സമര്‍പ്പണത്തോടെ നില്‍ക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹം പറയുന്നു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ഷഫീഖ്. വി.ബി

‘ഫസ്റ്റ് മിനിറ്റില്‍ വെള്ളം വരുമ്പോള്‍ ഒരു വിറയലുണ്ട്. ഞാന്‍ വിഷമത്തില്‍ ഞെട്ടി പോയി. കാരണം വെളുപ്പിന് ഒരു രണ്ട് മണി സമയത്താണ് മേല് വെള്ളം വീഴുന്നത് അതൊന്ന് ആലോചിച്ച് നോക്കണം. ഷോട്ട് കഴിഞ്ഞ് ഒന്നു റിലാക്‌സ് ആയിട്ട് വീണ്ടും വരുമ്പോള്‍ വീണ്ടും മഴ പെയ്യുകയാണ്. സാര്‍ ഒരു മനുഷ്യനല്ലേ, ഒരു വിറ ഉണ്ടാകും. അത് കഴിഞ്ഞ് ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ ഉണ്ടല്ലോ നമ്മള്‍ ഞെട്ടി പോകും.

ഒരു ദിവസമല്ല പടത്തില്‍ ഒരു സെക്കന്‍ഡ് ഹാഫ് തുടങ്ങി കഴിഞ്ഞാല്‍ മഴയാണ്. അവിടെ ഒരു മേജര്‍ സ്വീക്കന്‍സില്‍ സാര്‍ മഴയത്താണ്. ആ മനുഷ്യന്‍ സിനിമയ്ക്ക് വേണ്ടി അത് പോലെയാണ് നില്‍ക്കുന്നത്. അത്രയും സീനിയറായിട്ടുള്ള ആളാണ് ലാലേട്ടന്‍ നമ്മളേക്കാളും എത്രയോ എക്‌സ്പീരിയന്‍സുള്ള വ്യക്തി,’ ഷഫീഖ് പറയുന്നു.

Content Highlight: Shafeeque talks about Mohanlal’s acting and his dedication to cinema.