ഫര്‍മീസ് ഹാഷിം
ഫര്‍മീസ് ഹാഷിം
world
ഇമ്രാന്‍ ഖാന്‍ പരസ്ത്രീ ബന്ധമുള്ളവനും അഴിമതിക്കാരനുമാണ്; ഗുരുതര ആരോപണവുമായി മുന്‍ ഭാര്യ റഹം ഖാന്‍
ഫര്‍മീസ് ഹാഷിം
Thursday 12th July 2018 7:50pm

ന്യൂദല്‍ഹി: പാക്ക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പാകിസ്ഥാനിലെ പ്രമുഖ പ്രതിപക്ഷ നേതാവുമായ ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ഭാര്യ റഹം ഖാന്‍ രംഗത്ത്. ഇമ്രാന്‍ അഴിമതിക്കാരനും സ്വവര്‍ഗ്ഗരതി ഇഷ്ടപ്പെട്ടിരുന്നയാളാണെന്നും പരസ്ത്രീബന്ധമുണ്ടായിരുന്നെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് റഹം ഖാന്‍ ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പര്‍വേസ് ഖട്ടക്കിന് എതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ പാര്‍ട്ടിയിലെ ആരെയും അനുവദിച്ചിരുന്നില്ലെന്നും പൊതു ഖജനാവിന് ഏറെ ധനനഷ്ടം വരുത്തുന്ന പെഡോ പദ്ധതിയെക്കുറിച്ചു മിണ്ടിയില്ലെന്നും റഹം ആരോപിക്കുന്നു. ഇമ്രാന് ദുര്‍മന്ത്രവാദവും ലഹരി മരുന്നുകളുടെ വ്യാപക ഉപയോഗവും ഉണ്ടായിരുന്നെന്നും റഹം പറയുന്നു. തന്റെ പുസ്തകത്തില്‍ 10 മാസത്തെ ദാമ്പത്യത്തെക്കുറിച്ച് വിശദമായി പറയുന്നതിനിടെയാണ് ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണമുന്നയിക്കുന്നത്.


Read  Also : ഹിന്ദുരാജ്യം വേണ്ടെന്ന് ബി.ജെ.പി പറഞ്ഞാല്‍ പ്രശ്‌നം തീരും: ശശി തരൂര്‍; ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശത്തിലുറച്ച് തരൂര്‍


 

പാക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ഇമ്രാന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃക പിന്‍പറ്റിയിരുന്നെന്നും  റഹം എഴുതിയിട്ടുണ്ട്. പാക് ക്രിക്കറ്റ് നായകനായിരുന്നപ്പോള്‍ ഇമ്രാന്റെ വലംകൈയായിരുന്ന വസിം അക്രത്തെയും റഹം വെറുതെ വിട്ടില്ലെന്നും മരിച്ചുപോയ സ്വന്തം ഭാര്യ കറുത്തവര്‍ഗ്ഗക്കാരനുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതു കാണാന്‍ വസീം അക്രത്തിന് ഹരമായിരുന്നെന്നും അവര്‍ പറയുന്നു.


Read Also : പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയോട് ഉപമിച്ച് ബി.ജെ.പി നേതാവ്; വിവാദമായപ്പോള്‍ തടിയൂരി


 

സ്വവര്‍ഗാനുരാഗിയായ ഇമ്രാന്‍ പങ്കാളികളെ തേടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും മുറിയില്‍നിന്നു കെവൈ ജെല്ലിയും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും കിട്ടിയിട്ടുണ്ടെന്നും പറയുന്നു. പരസ്ത്രീ ബന്ധങ്ങളിലും തത്പരനായിരുന്നു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ അനേകം സ്ത്രീകളുമായി ബന്ധമുണ്ട്. ഉസ്മ കര്‍ദാര്‍ ഉള്‍പ്പെടെയുള്ളവരോടു നഗ്‌നദൃശ്യങ്ങള്‍ അയക്കാന്‍ സ്ഥിരമായി ആവശ്യപ്പെടും. തന്റെ സാമീപ്യത്തില്‍പോലും അടുത്തിരിക്കാന്‍ ഉസ്മയെ നിര്‍ബന്ധിക്കാറുമുണ്ട്. പല സ്ത്രീകള്‍ക്കും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കാറുണ്ട്. റഹം പറയുന്നു.

പാക്ക് ടെലിവിഷന്‍ അവതാരകയും പത്രപ്രവര്‍ത്തകയുമായ റഹം ഖാനെ 2015 ജനുവരിയിലാണ് ഇമ്രാന്‍ വിവാഹം ചെയ്തത്. ഒക്ടോബറില്‍ വിവാഹമോചനം നേടിയത്.

ഫര്‍മീസ് ഹാഷിം
Advertisement