മാലികിലെ ആ സീന്‍ കണ്ട് കമല്‍ സാര്‍ വിളിച്ചു: മഹേഷ് നാരായണന്‍
Entertainment news
മാലികിലെ ആ സീന്‍ കണ്ട് കമല്‍ സാര്‍ വിളിച്ചു: മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th July 2022, 11:58 pm

മഹേഷ് നാരായണന്‍ തിരക്കഥയെഴുതിയ മലയന്‍കുഞ്ഞ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.

നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് ഒ.ടി.ടി. റിലീസായി എത്തിയിരുന്നു. ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

മാലികിലെ തുടക്കത്തിലുള്ള സിംഗിള്‍ ഷോട്ട് ഏറെ ശ്രദ്ധിക്കപെട്ടതുമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആ ഷോട്ട് കണ്ടിട്ട് കമല്‍ഹാസന്‍ തന്നെ വിളിച്ചതിനെ പറ്റി പറയുകയാണ് മഹേഷ് നാരായണന്‍. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലികിലെ സിംഗിള്‍ ഷോട്ട് കണ്ട് കമല്‍ സാര്‍ വിളിച്ചു എന്നും ഫഹദിന്റെ കണ്ണ് കാണിക്കാത്തത് എന്താണ് എന്ന് ചോദിച്ചെന്നും മഹേഷ് നാരായണന്‍ പറയുന്നു.

തന്നെ പോലെ അല്ല ഫഹദ് അഭിനയിക്കുന്നത് എന്നും ഫഹദിന്റെ സ്‌റ്റൈലിന് ക്ലോസ് ആപ്പ് ഷോട്ടുകളില്‍ കണ്ണ് കാണിച്ചാല്‍ കുടുതല്‍ നന്നാവുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു എന്നും മഹേഷ് നാരായണന്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ 2വിന് ശേഷമാകും കമല്‍ഹാസനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങുക എന്നും മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ക്കുന്നു.


നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്‌മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

ഫാസിലാണ് ചിത്രം നിര്‍മിച്ചത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ചിത്രത്തിന്റെ പ്രമേയം. അതിനെ തുടര്‍ന്ന് നടക്കുന്ന അതിജീവനമാണ് സിനിമ പങ്കുവെക്കുന്നത്.

Content Highlight : Seeing that scene in Malik, Kamal sir called me says Mahesh Narayan