ഒരു കോമഡി വര്‍ക്ക് ഔട്ട് ആയാല്‍ അത് ഞങ്ങള്‍ ഇംപ്രവൈസ് ചെയ്തിട്ടാണെന്ന് കൊമേഡിയന്‍സ് പറയും; അത് ശരിയല്ല: ബെന്നി പി. നായരമ്പലം
Entertainment
ഒരു കോമഡി വര്‍ക്ക് ഔട്ട് ആയാല്‍ അത് ഞങ്ങള്‍ ഇംപ്രവൈസ് ചെയ്തിട്ടാണെന്ന് കൊമേഡിയന്‍സ് പറയും; അത് ശരിയല്ല: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th June 2025, 12:53 pm

ഇംപ്രവൈസേഷന്‍ എന്നതുകൊണ്ട് പലരും ഉദ്ദേശിക്കുന്നത് അഭിനയത്തിന്റേയും മാനറിസത്തിന്റേയും കാര്യങ്ങളാണെന്നും ഡയലോഗ് വൈസ് ഇംപ്രവൈസേഷനൊന്നും പലപ്പോഴും ഉണ്ടാകാറില്ലെന്നും തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം

ഒരു സിനിമയിലെ കോമഡി വര്‍ക്ക് ഔട്ട് ആകുമ്പോള്‍ ഞങ്ങള്‍ അത് ഇംപ്രവൈസ് ചെയ്ത് എടുത്തതാണെന്ന് പല കൊമേഡിയന്‍സും പറയുന്നത് കേട്ടിട്ടുണ്ടെന്നും അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടാണ് ഇവര്‍ എല്ലാ പടത്തിലും ഇത് പോലെ ഇംപ്രവൈസ് ചെയ്ത് എടുക്കുന്നത് കാണാത്തതെന്നും ബെന്നി പി. നായരമ്പലം ചോദിക്കുന്നു.

ഒരു സാധനം എഴുതിവെച്ചാല്‍ തുമ്പും വാലും അഡീഷണലായി പറയാനേ ഇവര്‍ക്ക് പറ്റുള്ളൂവെന്നും അല്ലാതെ കട്ട സീരിയസ് ആയി എഴുതിവെച്ചിരിക്കുന്ന, അതിനൊന്നും സാധ്യതയില്ലാത്ത ഒരു സീനില്‍ ഒരു ഇംപ്രവൈസേഷനും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹ്യൂമറിന് ഒരു കണ്ടന്റ് വേണം. ആര് പറഞ്ഞാലും ചിരിക്കുന്ന ചില മറുപടികള്‍ ഉണ്ട്. ആ സിറ്റുവേഷനാണ് അതിലെ ഹ്യൂമര്‍. അത് ആര്‍ടിസ്റ്റ് ഇംപ്രവൈസ് ചെയ്തിട്ട് ഉണ്ടാകുന്നതല്ല, അത് നമ്മള്‍ എഴുതിവെച്ചിട്ട് വന്നതാണെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടനൊക്കെ നമ്മള്‍ എഴുതിവെച്ചിരിക്കുന്ന സാധനത്തിന്റെ അപ്പുറത്തേക്ക് ഒരു ഡയലോഗ് പോലും മാറ്റിപ്പറയില്ല. പുള്ളി അത് വായിച്ച് കഴിഞ്ഞാല്‍ പെര്‍ഫോമന്‍സിന്റെ ഭാഗമായിട്ടുള്ള സാധനങ്ങള്‍ വരും.

അല്ലാതെ ഒരു ഡയലോഗ് അഡീഷണലായി പറയണമെങ്കില്‍ പുള്ളി നമ്മളോട്, ഞാന്‍ ഇങ്ങനെ കൂടി പറഞ്ഞോട്ടെ എന്ന് ചോദിച്ചിട്ടേ പറയുള്ളൂ. അല്ലാതെ ഈ കൊമേഡിയന്‍മാര്‍ ചെയ്യുന്ന പോലെ ആവശ്യമില്ലാത്തതൊന്നും പറയില്ല.

എന്റെ എല്ലാ പടങ്ങളിലും ഓരോ സീന്‍ എടുക്കുമ്പോഴും ഞാന്‍ ഡയറക്ടര്‍മാരുടെ കൂടെ ഉണ്ടാകും. ഓരോ സീന്‍ എടുക്കുമ്പോഴും അവിടെ നമ്മള്‍ തന്നെ ഇംപ്രവൈസ് ചെയ്യും, നമുക്ക് അന്നേരം തോന്നുന്ന ഇംപ്രവൈസേഷന്‍ ഉണ്ടായിട്ടുണ്ട്. ചില പടങ്ങളില്‍ നമ്മള്‍ എഴുതിവെച്ചിരിക്കുന്നതിന്റെ കൂടെ ഇവര്‍ എന്തെങ്കിലും പറയും എന്നല്ലാതെ, വേറെ ഒന്നും ഇല്ല.

കോമഡി വര്‍ക്ക് ഔട്ട് ആകുമ്പോള്‍ ഈ കൊമേഡിയന്‍സ് മൊത്തത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങള്‍ അത് ഇംപ്രവൈസ് ചെയ്ത് എടുത്തു എന്ന്. എന്നാല്‍ ഇവര്‍ എല്ലാ പടത്തിലും ഇത് പോലെ ഇംപ്രവൈസ് ചെയ്ത് എടുക്കുന്നത് എന്താണ് കാണാത്തത്. അപ്പോള്‍ ഒരു ബേസ് വേണം. അത് അവര്‍ തന്നെ പറയും.

ഒരു സാധനം എഴുതിവെച്ചാല്‍ തുമ്പും വാലും അഡീഷണലായി പറയാനേ ഇവര്‍ക്ക് പറ്റുള്ളൂ. പൊലിപ്പിക്കാനേ പറ്റുള്ളൂ. അല്ലാതെ കട്ട സീരിയസ് ആയി എഴുതിവെച്ചിരിക്കുന്ന ഒരു കാര്യത്തില്‍ അല്ലെങ്കില്‍ അതിനൊന്നും സാധ്യതയില്ലാത്ത ഒരു സീനില്‍ ഒരു ഇംപ്രവൈസേഷനും നടക്കില്ല.

ഹ്യൂമറിന് ഒരു കണ്ടന്റ് വേണം. ഏത് ആര്‍ടിസ്റ്റ് പറഞ്ഞാലും ആളുകള്‍ ചിരിക്കുന്ന ചില മറുപടികള്‍ ഉണ്ട്. ആ സിറ്റുവേഷനാണ് അതിലെ ഹ്യൂമര്‍. അത് ആര്‍ടിസ്റ്റ് ഇംപ്രവൈസ് ചെയ്തിട്ട് ഉണ്ടാകുന്നതല്ല, അത് നമ്മള്‍ എഴുതിവെച്ചിട്ട് വരുന്നതാണ്. ചില സാധനങ്ങളൊക്കെ ഇംപ്രവൈസേഷന്റെ ഭാഗമായിട്ട് അതിന്റെ അറ്റത്ത് ഇങ്ങനെ പറഞ്ഞോട്ടെ എന്നൊക്കെ ചോദിക്കും.

ഡയലോഗ് ഇംപ്രവൈസേഷനും ആക്ടിങ് ഇംപ്രവൈസേഷനും ഉണ്ട്. ഒരു കഥാപാത്രം കിട്ടിക്കഴിഞ്ഞാല്‍ ആ കഥാപാത്രത്തിന് എന്തൊക്കെ മാനറിസം കൊടുക്കും, എങ്ങനെയൊക്കെ ഇംപ്രവൈസ് ചെയ്യാം എന്ന് നോക്കും. ആര്‍ടിസ്റ്റിന്റെ പെര്‍ഫോമന്‍സ് തന്നെയാണ് അത്.

ചോട്ടാ മുംബൈയെ കുറിച്ചൊക്കെ പറഞ്ഞാല്‍ ലാലേട്ടന്റെ പെര്‍ഫോമന്‍സുകൊണ്ട് തല എന്ന കഥാപാത്രം ഭയങ്കരമായി വളര്‍ന്നിട്ടുണ്ട്. നമ്മള്‍ എഴുതിവെച്ചതിന്റെ മുകളിലാണ് പുള്ളി അത് എനര്‍ജിയോടെ ചെയ്തത്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlight: Script Writer Benny P Nayarambalam about Scripts and Spot Improvisation