ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത തരംഗം എന്ന സിനിമയലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടനാണ് ശരത് സഭ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും ജാനേ എ മന്‍ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത തരംഗം എന്ന സിനിമയലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടനാണ് ശരത് സഭ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും ജാനേ എ മന്‍ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്.
ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോകഃയാണ് ശരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെ കുറിച്ചും ലോകഃയുടെ വിജയത്തെ കുറിച്ചും സംസാരിക്കുകയാണ് ശരത് സഭ.
‘ലോകഃയുടെ സക്‌സസ് ജേര്‍ണി പടി പടിയായിട്ടുള ഒരു യാത്രയായിരുന്നു. ആദ്യമായിട്ടൊരു സിനിമയൊക്കെ ഇറങ്ങുന്ന സമയത്ത് വല്ലാത്ത ടെന്‍ഷനാണ്. തരംഗത്തിലൊക്കെ ആദ്യമായിട്ടൊരു റോള്‍ ചെയ്ത് സിനിമ റിലീസാകുന്ന സമയത്തൊക്കെ വല്ലാത്ത ടെന്‍ഷനായിരുന്നു. ഒപ്പം ഒരുപാട് പ്രതീക്ഷകളും ഉണ്ടാകും. ആ സമയത്ത് വലിയ സ്വപ്‌നങ്ങളൊക്കെ കാണും. സ്വപ്‌നം കണ്ടത്ര വരുന്നില്ലെന്ന് മനസിലാക്കുമ്പോള്‍ പതിയേ എക്‌സപ്‌റ്റേഷനൊക്കെ കുറയാന്‍ തുടങ്ങും. അങ്ങനെ ‘ജാനേ എ മന്‍’ ആണ് എനിക്ക് സര്‍പ്രൈസ് തന്നത്,’ ശരത് സഭ പറയുന്നു.
ജാനേ എ മന്‍ ആണെങ്കിലും റിലീസ് വരെ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്നും മുമ്പ് ചെയ്ത സിനിമകളൊക്കെ പോലെ തന്നെയാകുമെന്നും താന്‍ വിചാരിച്ചുവെന്നും ശരത് സഭ പറഞ്ഞു. അന്ന് സിനിമ തിയേറ്ററില്‍ വന്ന് കഴിഞ്ഞപ്പോള്‍ കുറെ മെസേജുകള്‍ വരാന്‍ തുടങ്ങിയെന്നും അതുവരെ അനക്കമില്ലാതെ കിടന്ന ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കുമൊക്ക ലൈവായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അപ്പോഴാണ് എനിക്ക് ആ ഹൈ കിട്ടുന്നത് .ജാനേ എ മന്‍ കഴിഞ്ഞ് പിന്നീട് എല്ലാ സിനിമയും ഇതുപോലെ ആകുമെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ അങ്ങനെ ഒന്നും ആയില്ല. ആ സിനിമക്ക് ശേഷം സ്‌ക്രീനില്‍ കാണുമ്പോള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി,’ ശരത് സഭ പറഞ്ഞു.
Content highlight: Sarath Sabha is talking about his career and Lokah’s success