2026 ടി – 20 ലോകകപ്പില്‍ സിംബാബ്‌വേക്കെതിരെയുള്ള മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ടോടെയായിരുന്നു ഇന്ത്യയുടെ ഇന്നിങ്‌സിന് തുടക്കം. വലിയ സ്‌കോര്‍ കണ്ടെത്താതെ മടങ്ങിയെങ്കിലും താരത്തിന്റെ ഇന്നിങ്സ് ടീം ടോട്ടലിന് വലിയ അടിത്തറ പാകിയിരുന്നു. ഈ തുടക്കം നല്‍കിയ ബലത്തിലാണ് ഇന്ത്യ 256 എന്ന ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോര്‍ ഉയര്‍ത്തിയത്.
മത്സരത്തില്‍ ഓപ്പണറായി കളത്തിലെത്തിയ 15 പന്തില്‍ 24 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. താരം ബാറ്റേന്തിയത് 160.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു. ഒരു ഫോറും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ ഇന്നിങ്സ്.
സഞ്ജു സാംസൺ. Photo: Team Samson/x.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലും സഞ്ജു തന്റെ പേര് എഴുതി ചേര്‍ത്തു. ടീം സ്‌കോര്‍ 250+ ഉള്ള മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് 31കാരന്‍ സ്വന്തമാക്കിയത്. 19 സിക്‌സുകളുമായാണ് താരത്തിന്റെ ഈ നേട്ടം.
ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടിനെ മറികടന്നാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്. സാള്‍ട്ടിന് 18 സിക്‌സുകളാണുള്ളത്.
250+ ടീം ടോട്ടലില്‍ ഏറ്റവും കൂടുതല്‍ ടി – 20ഐ സിക്‌സുകള്‍ നേടിയ താരങ്ങള്‍