ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടം ചെപ്പോക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് അടിച്ചെടുത്തത്.
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടം ചെപ്പോക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് അടിച്ചെടുത്തത്.
സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്. ആദ്യ മൂന്ന് മത്സരത്തിലെ പരാജയത്തിന് ശേഷമാണ് സഞ്ജുവിന്റെ വമ്പന്‍ തിരിച്ചുവരവ്. സീസണിലെ ആദ്യ സെഞ്ച്വറി കൂടിയാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജുവിന്റെ പ്രകടനം. നേരിട്ട 52ാം പന്തിലായിരുന്നു സഞ്ജു ഐ.പി.എല്‍ കരിയറിലെ നാലാം സെഞ്ച്വറി സ്വന്തമാക്കിയത്. 205.36 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. ഇതോടെ ടി-20യില്‍ 400 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. നിലവില്‍ ടി-20 ഫോര്‍മാറ്റില്‍ 317 ഇന്നിങ്‌സില്‍ നിന്ന് 8537 റണ്‍സാണ് താരം സ്വന്തമാക്കിയത്. 401 സിക്‌സും 722 ഫോറുമാണ് സഞ്ജു ഇതുവരെ നേടിയത്.
𝗜𝗻𝗻𝗼𝘃𝗮𝘁𝗶𝘃𝗲. 𝗣𝗼𝘄𝗲𝗿𝗳𝘂𝗹. 𝗛𝗶𝗴𝗵𝗹𝘆 𝗜𝗺𝗽𝗮𝗰𝘁𝗳𝘂𝗹. 🔥
Drop an emoji for Sanju Samson’s performance tonight? 👇
Scorecard ▶️ https://t.co/BzGc6O65jX #TATAIPL | #KhelBindaas | #CSKvDC | @IamSanjuSamson pic.twitter.com/gI918IKo2i
— IndianPremierLeague (@IPL) April 11, 2026
സഞ്ജുവിനൊപ്പം യുവ താരം ആയുഷ് മാഹ്‌ത്രെ 36 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്, റിട്ടയേഡ് ഔട്ട് ആകുകയായിരുന്നു താരം. ശിവം ദുബെ 10 പന്തില്‍ 20 റണ്‍സും നേടി അവസാന ഘട്ടത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. 15 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തായത്. അക്‌സര്‍ പട്ടേലിനാണ് വിക്കറ്റ്.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സാണ് നേടിയ. 22 പന്തില്‍ 41 റണ്‍സ് നേടിയ പാത്തും നിസങ്കയാണ് ക്രീസിലുള്ളത്. 18 റണ്‍സ് നേടിയ കെ.എല്‍. രാഹുലിനെയാണ് ദല്‍ഹിക്ക് നഷ്ടമായത്. ഖലീല്‍ അഹ്‌മദിനാണ് വിക്കറ്റ്.
Content Highlight: Sanju Samson Complete 400 T-20 Sixes