ജഡ്ജിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എസ് സര്‍ക്കാരിന്റെ തീരുമാനം ഭരണത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും നിഷ്പക്ഷതയെ നശിപ്പിക്കുന്നതാണെന്ന് വോള്‍ക്കര്‍ ടര്‍ക്ക് വിമര്‍ശിച്ചു. നീതിനിര്‍വഹണത്തിന് ക്ഷതമേല്‍പ്പിക്കുന്ന നടപടി ഉടനടി പുനപരിശോധിക്കണമെന്നും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘അഫ്ഗാനിസ്ഥാനിലേയും ഫലസ്തീനിലേയും കേസുകളിലെ വിധിന്യായങ്ങളില്‍ ഭാഗമായിരുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ ജഡ്ജിമാരെ പ്രത്യേകിച്ച് ബെനിന്‍, പെറു, സ്ലൊവേനിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള നാല് വനിതാ ജഡ്ജിമാരെ ഉപരോധിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ഞാന്‍ വളരെയധികം അസ്വസ്ഥനാണ്,’ ടര്‍ക്ക് പറഞ്ഞു.
ജഡ്ജിമാര്‍ തങ്ങളുടെ ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചതിന് ഉപരോധങ്ങളാല്‍ ആക്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഇത് നിയമവാഴ്ചയെയും നിയമത്തിന്റെ തുല്യ സംരക്ഷണത്തെയും ബഹുമാനിക്കുന്നതിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ തീരുമാനത്തിലൂടെ അന്താരാഷ്ട്ര സമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള ആഗോള ശ്രമങ്ങളെ യു.എസ് ഉപരോധങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്നും ടര്‍ക്കിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഉപരോധം നേരിടുന്നവരില്‍ രണ്ട് ജഡ്ജിമാര്‍ ഇസ്രഈലിനെതിരായ വംശഹത്യാ കേസില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുംമുന്‍ പതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവരാണ്.
മറ്റ് രണ്ട് ജഡ്ജിമാര്‍ അഫ്ഗാനിസ്ഥാനിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടവരുമാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഉപരോധം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.
Content Highlight: Sanctions against ICC judges; US action will destroy the justice system: UN High Commissioner for Human Rights