ഇത് സാമന്തയുടെ 'അറബിക് കുത്ത്'; വീഡിയോ പങ്കുവെച്ച് താരം
Film News
ഇത് സാമന്തയുടെ 'അറബിക് കുത്ത്'; വീഡിയോ പങ്കുവെച്ച് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th February 2022, 2:15 pm

ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രം ‘ബീസ്റ്റി’ലെ ആദ്യഗാനമായ ‘അറബിക് കുത്ത്’ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച തരംഗം തുടരുകയാണ്. ഗാനം ഗ്ലോബല്‍ ടോപ്പ് 200 ചാര്‍ട്ടില്‍ ഇടംനേടിയ വിവരം കഴിഞ്ഞ ദിവസം സണ്‍ പിക്‌ച്ചേഴ്‌സ് പുറത്തുവിട്ടിരുന്നു.

പാട്ടിന്റെ റീല്‍സും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ റീല്‍സ് കളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയും അറബിക് കുത്തിന് ചുവട് വെച്ചിരിക്കുകയാണ്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Arabic Kuthu' from 'Beast' sets Internet on fire; garners 20 million views in less than 24 hours!- The New Indian Express

‘മറ്റൊരു ലേറ്റ് നൈറ്റ് ഫ്‌ളൈറ്റ്, അല്ല ഈ രാത്രിയുടെ റിഥം ‘ഹലമത്തിഹബീബോ’, എന്നാണ് സാമന്ത വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

സന്യ മല്‍ഹോത്ര, ആയുഷ്മാന്‍ ഖുറാന, പൂജ ഹെഗ്‌ഡേ തുടങ്ങി നിരവധി താരങ്ങളാണ് സാമന്തയുടെ പോസറ്റ് ലൈക്ക് ചെയ്തത്.

അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ വരികളെഴുതിയത് ശിവകാര്‍ത്തികേയനായിരുന്നു. അനിരുദ്ധ് തന്നെയായിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഗാനം റിലീസ് ചെയ്തത്. പൂജ ഹെഗ്‌ഡേയും വിജയ്‌യും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബീസ്റ്റ്. ഏപ്രില്‍ 14നാണ് ചിത്രത്തിന്റെ റിലീസ്.

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.


Content Highlight: samantha-burns-up-the-internet-with-sexy-moves-on-thalapathy-vijay-halamathi-habibo