ആ സീനിൽ അവനിൽ  കണ്ടത് ലാൽ സാറിനെയാണ്, കാലിന്റെ വിരൽത്തുമ്പിൽ പോലും അതുണ്ട്: സായ് കുമാർ
Entertainment
ആ സീനിൽ അവനിൽ  കണ്ടത് ലാൽ സാറിനെയാണ്, കാലിന്റെ വിരൽത്തുമ്പിൽ പോലും അതുണ്ട്: സായ് കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th May 2024, 4:25 pm

മലയാളികളുടെ പ്രിയ താരപുത്രനാണ് പ്രണവ് മോഹൻലാൽ. ബാലതാരമായാണ് പ്രണവ് സിനിമയിലേക്ക് അരങ്ങേറുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെ ഗംഭീര തുടക്കം ലഭിച്ച നടനായിരുന്നു പ്രണവ്.

എന്നാൽ ഒരു നടൻ എന്ന നിലയിൽ താരത്തിന്റെ പ്രകടനം വലിയ ശ്രദ്ധ നേടിയത് ഹൃദയം എന്ന ചിത്രത്തിലൂടെയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.

ചിത്രത്തിലെ പ്രണവ് മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് പറയുകയാണ് നടൻ സായികുമാർ. ഹൃദയത്തിൽ പ്രണവിന്റെ പ്രകടനം കണ്ടപ്പോൾ അറിയാതെ തന്റെ കണ്ണ് നിറഞ്ഞുപോയെന്നും തനിക്ക് പ്രണവിനെ ഹഗ് ചെയ്യാൻ തോന്നിയെന്നും സായ് കുമാർ പറയുന്നു. ചില സീനുകളിൽ തനിക്ക് മോഹൻലാലിനെ ഓർമ വന്നെന്നും അദ്ദേഹം പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു സായ് കുമാർ.

‘ഞാൻ ഹൃദയം കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞ് പോയി. എന്താണ് അവൻ തന്ന ഫീൽ എന്നെനിക്കറിയില്ല. പക്ഷെ എനിക്ക് അവനെ ഒന്ന് ഹഗ് ചെയ്യാൻ തോന്നി. സത്യമായിട്ടും എനിക്കവനെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി പോയി.

ആ ഇന്റർവെൽ പോർഷൻ വല്ലാത്തൊരു മൊമെന്റ് ആയിരുന്നു. ശരിക്കും രണ്ട് പേരെ ഹഗ് ചെയ്യണം. വിനീതിനെയും ഹഗ് ചെയ്യണം പ്രണവിനെയും ഹഗ് ചെയ്യണം.

പ്രണവിന്റെ കണ്ണിന്റെ ചില എക്സ്പ്രഷൻസ് കണ്ടപ്പോൾ എനിക്ക് തോന്നിയത് ലാൽ സാർ തന്നെയാണ് എന്നാണ്. അവന്റെ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു വന്നിട്ട് ഒരു പാട്ട് സീനിൽ അവൻ വെള്ളത്തിലേക്ക് കാൽ ഇടുന്ന ഒരു ഷോട്ടുണ്ട്.

ലാൽ സാറിന്റെ കാലിന് പകരം ആ കാലുകൾ കാണിച്ചാലും പെർഫെക്റ്റാണ്. കാരണം വിരൽ തുമ്പ് പോലും അങ്ങനെയാണ്. ജീത്തുവിന്റെ പടത്തിൽ കണ്ട അപ്പുവേയല്ല ഹൃദയത്തിൽ. ഇത് എന്തോ കയറിയിട്ട് വേറേ ആളായി മാറിയ പോലെയാണ് എനിക്ക് തോന്നുന്നത്. അവന്റെ സ്വിച്ചിങ് ഭയങ്കരമായിപ്പോയി,’സായ് കുമാർ പറയുന്നു.

 

Content Highlight: Sai Kumar Talk About Performance Of Pranav Mohanlal In Hridhayam Movie