ഉദയനാണ് താരം എന്ന സിനിമയിലൂടെ കരിയർ തുടങ്ങി ഇന്ന് ബോളിവുഡ് വരെ എത്തിനിൽക്കുന്ന സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.
ഉദയനാണ് താരം എന്ന സിനിമയിലൂടെ കരിയർ തുടങ്ങി ഇന്ന് ബോളിവുഡ് വരെ എത്തിനിൽക്കുന്ന സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.
നോട്ട്ബുക്ക്, മുംബൈ പൊലീസ് തുടങ്ങി റോഷൻ ചെയ്ത സിനിമകളെല്ലാം വ്യത്യസ്‍ത ചലച്ചിത്രങ്ങളാണ്. ഷാഹിദ് കപൂർ നായകനാവുന്ന ദേവയാണ് റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രം. ആദ്യ സിനിമയായ ഉദയനാണ് താരത്തെ കുറിച്ചും ശ്രീനിവാസനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് റോഷൻ.

ആദ്യമായി സിനിമ ചെയ്യുന്ന ഏതൊരു പുതുമുഖ സംവിധായകനും ഉള്ളിൽ ഒരു ഫയർ ഉണ്ടാവുമെന്നും അങ്ങനെയാണ് ആദ്യ സിനിമയിൽ തന്നെ അത്രയും താരങ്ങളെ വെച്ച് തനിക്ക് ചെയ്യാൻ കഴിഞ്ഞതെന്നും റോഷൻ പറയുന്നു. ഉദയനാണ് താരം എന്ന സിനിമയാണ് തനിക്ക് എല്ലാം നൽകിയതെന്നും തന്റെ വീട്ടിൽ ശ്രീനിവാസന്റെ ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടെന്നും റോഷൻ പറഞ്ഞു. ശ്രീനിവാസനെ കുറിച്ച് സംസാരിക്കാതിരിക്കാനാവില്ലെന്നും റോഷൻ കൂട്ടിച്ചേർത്തു.
‘പുതുമുഖസംവിധായകരായി വരുന്ന എല്ലാവരുടെയും ഉള്ളിലും കുറേകാലം നടന്ന് കഴിയുമ്പോൾ അവരാദ്യമായി ചെയ്യുന്ന സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ടാവും. ആദ്യ സിനിമയെന്ന് പറയുന്ന ഒരു ഫയർ ഉണ്ടല്ലോ. അത് എന്നും ഉണ്ടാവും. എനിക്ക് മാത്രമല്ല എല്ലാവരിലുമുണ്ടത്. എന്റെ ക്യാമറമാൻ എസ്. കുമാർ ആയിരുന്നു. രാജീവ് ആയിരുന്നു എന്റെ ആർട്ട് ഡയറക്ടർ. മ്യൂസിക് ദീപക് ദേവ്. ഒരുപാട് അഭിനേതാക്കൾ ഉണ്ടല്ലോ. കൊച്ചിൻ ഹനീഫ, മീന എത്രയോ പേർ. എന്നെ സംബന്ധിച്ച് അതിന് മുമ്പ് ലാലേട്ടനൊപ്പം ഞാൻ രണ്ട് സിനിമകളിൽ സഹ സംവിധായകനായി വർക്ക് ചെയ്തിട്ടുണ്ട്. അയാൾ കഥയെഴുതുകയാണ്, നരസിംഹം. ഇത് രണ്ടുമാണ് ആ ചിത്രങ്ങൾ.
എന്റെ വീട്ടിൽ വെച്ചിരിക്കുന്ന ഫോട്ടോ ശ്രീനിയേട്ടന്റെതാണ്, അദ്ദേഹത്തിന്റെ പേരില്ലാതെ എനിക്ക് സംസാരിക്കാൻ കഴിയില്ല
– റോഷൻ ആൻഡ്രൂസ്

ഉദയനാണ് താരം എന്ന സിനിമയാണ് ഒരുപക്ഷെ എനിക്ക് എല്ലാം നൽകിയത്. എന്റെ വീട്ടിലേക്ക് വരുമ്പോൾ ആദ്യം കാണുന്ന മുറിയിൽ വെച്ചിരിക്കുന്ന ഫോട്ടോ ശ്രീനിയേട്ടന്റെതാണ്. ഞാൻ അദ്ദേഹവുമായി ചിരിച്ചതിന്റെ കുറച്ച് ശതമാനം മാത്രമേ ഉദയനാണ് താരത്തിൽ വന്നിട്ടുള്ളൂ. അതൊരു പക്ഷെ ജീവിതത്തിൽ വലിയൊരു കാര്യമാണ്.
ശ്രീനിയേട്ടന്റെ പേരില്ലാതെ എനിക്ക് സംസാരിക്കാൻ കഴിയില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകൾ അതിലെ ചില കോമഡികൾ പറയുമ്പോൾ അല്ലെങ്കിൽ ചില ട്രോളുകളിൽ കാണുമ്പോൾ, അല്ലെങ്കിൽ ചില പത്ര വാർത്തകൾ വരുമ്പോൾ, നവരസത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നമുക്ക് തോന്നുന്നത് അത് ഇത്രയും ക്ലാസിക്കായി നിലനിൽക്കുന്നുണ്ടെന്നാണ്. അത്രയും പണിയെടുത്തതിന് ഗുണമുണ്ടായി എന്ന് തോന്നുന്നു,’ റോഷൻ ആൻഡ്രൂസ് പറയുന്നു.
Content Highlight: Roshan Andrews About Sreenivasan And Udhayanan Tharam Movie