ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് റോണി ഡേവിഡ്. 2006ല്‍ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയായിരുന്നു റോണി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് റോണി ഡേവിഡ്. 2006ല്‍ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയായിരുന്നു റോണി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് നിരവധി സിനിമകളിലും ചില ഷോര്‍ട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചു. പഴഞ്ചന്‍ പ്രണയം, ഉണ്ട, കണ്ണൂര്‍ സ്‌ക്വാഡ്, ചട്ടമ്പിനാട്, ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍, ദ ഗ്രേറ്റ് ഫാദര്‍, ആനന്ദം, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ റോണി ഡേവിഡ് അഭിനയിച്ചിരുന്നു.
ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ മികച്ച സിനിമകളെ കുറിച്ചും പറയുകയാണ് നടന്‍. മോഹന്‍ലാലിന് ഇത്രയും ഫാന്‍ ബേസുണ്ടാകാന്‍ കാരണം എണ്‍പതുകളിലും തൊണ്ണൂറുകളിലും മറ്റുമായി വന്ന സിനിമകളാണെന്നാണ് റോണി പറയുന്നത്.

ടി.പി. ബാലഗോപാലന്‍ എം.എ, സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, വെള്ളാനകളുടെ നാട്, വരവേല്‍പ്പ് പോലുള്ള സിനിമകളാണ് നടന്‍ അതിന് ഉദാഹരണമായി പറയുന്നത്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോണി ഡേവിഡ്.
‘ലാല്‍ സാറിന് ഇത്രയും ഫാന്‍ ബേസുണ്ടാകാന്‍ കാരണമുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മറ്റുമായി വന്ന സിനിമകളാണ് അതിന് കാരണം. ടി.പി. ബാലഗോപാലന്‍ എം.എ, സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് പോലുള്ള ഒരുപാട് സിനിമകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
പിന്നെ വെള്ളാനകളുടെ നാട്, വരവേല്‍പ്പ് പോലുള്ള സിനിമകളുമുണ്ട്. സത്യത്തില്‍ ആ സിനിമകളാണ് മലയാളികള്‍ക്ക് ലാലേട്ടനെ അടുത്ത വീട്ടിലെ ആളെന്ന് തോന്നിപ്പിച്ചത്. ഈയടുത്തൊക്കെയായി ലാല്‍ സാറിന്റെ പല സിനിമകളും പരാജയപ്പെടുന്ന സാഹചര്യം വന്നപ്പോഴും അദ്ദേഹത്തിനോടുള്ള സ്‌നേഹം നിലനിന്നത് ഈ സിനിമകളുടെ അടിസ്ഥാനത്തിലാണ്.
ആ കാര്യം എനിക്ക് പലപ്പോഴും തോന്നിയിരുന്നു. രാജാവിന്റെ മകന്‍, നാടുവാഴികള്‍, ഭൂമിയിലെ രാജാക്കന്മാര്‍ പോലെയുള്ള സിനിമകള്‍ ഉണ്ടെങ്കിലും ലാല്‍ സാറിനോടുള്ള സ്‌നേഹം നിലനിന്നത് ഞാന്‍ ആദ്യം പറഞ്ഞത് പോലെയുള്ള സിനിമകളിലൂടെയാണ്. അതൊക്കെ റിപ്പീറ്റ് വാച്ചുള്ള സിനിമകളുമായിരുന്നു,’ റോണി ഡേവിഡ് പറയുന്നു.
Content Highlight: Rony David Talks About Mohanlal Films