ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് റോണി ഡേവിഡ്. 2006ൽ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയായിരുന്നു റോണി തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്.
ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് റോണി ഡേവിഡ്. 2006ൽ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയായിരുന്നു റോണി തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്.
പിന്നീട് നിരവധി സിനിമകളിലും ചില ഷോർട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചു. മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചതും റോണി ഡേവിഡ് ആയിരുന്നു. ഇപ്പോൾ മോഹൻലാലിനെക്കുറിച്ചും മണിരത്‌നത്തെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

‘മണി സാറ് പണ്ട് ലാലേട്ടനെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഏറ്റവും അവസാന നിമിഷം മാത്രം സ്‌ക്രിപ്റ്റി കിട്ടി, അവസാന നിമിഷം മാത്രം പേജുകൾ വായിച്ച് പെർഫോം ചെയ്ത ഒരു നടനെയാണ് ഞാൻ ഇരുവരിൽ അഭിനയിപ്പിച്ചത് എന്ന്. അന്ന് ഷോട്ട് എടുക്കുന്നതിനിടയിൽ ഒരു സ്ത്രീ പ്രതീക്ഷിക്കാതെ ക്യാമറയുടെ മുന്നിലേക്ക് വന്നു. മോഹൻലാൽ അപ്പോൾ തന്നെ അവരെ മാറ്റി നിർത്തി മാനേജ് ചെയ്തു പോയി.
ഇതുകഴിഞ്ഞപ്പോൾ മണി സാറ് പറഞ്ഞു നമുക്കൊന്ന് കൂടിയെടുക്കാം വൃത്തിയായില്ല എന്ന്. അപ്പോൾ ലാലേട്ടൻ പറഞ്ഞു, അങ്ങനെ പോകുന്ന സമയത്ത് ഒരു സ്ത്രീ വീഴാറില്ലേ, അഥവാ വീണാൽ അങ്ങനെയല്ലെ ചെയ്യുക എന്ന്.
അപ്പോഴാണ് മണി സാറ് വിചാരിച്ചത് ഇതിന് ഇങ്ങനെയും വശം ഉണ്ടല്ലോ എന്ന്. മോഹൻലാൽ എന്ന വ്യക്തിയിൽ നിന്നും ഒരു പാഠം ഇങ്ങോട്ട് പഠിച്ചുവെന്നാണ് മണി സാറ് പറഞ്ഞത്,’ റോണി ഡേവിഡ് പറയുന്നു.

ഇരുവർ
1997ൽ മണിരത്‌നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവർ. തമിഴ് രാഷ്ട്രീയ നേതാക്കളായിരുന്ന എം.ജി.ആറിന്റെയും എം. കരുണാനിധിയുടെയും രാഷ്ട്രീയ ജീവിതത്തിന്റെ പശ്ചാത്തലമായിരുന്നു സിനിമയുടെ ആധാരം. ഈ ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് വെള്ളിത്തിരയിൽ എത്തുന്നതും. മോഹൻലാൽ, പ്രകാശ് രാജ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ധാരാളം പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
Content Highlight: Rony David talking about Mohanlal and Maniratnam