റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് തിരക്കഥയെഴുതി 2023 ല്‍ പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ, കിഷോര്‍, വിജയരാഘവന്‍ എന്നിവരും അഭിനയിക്കുന്നു. മമ്മൂട്ടി നിര്‍മിച്ച ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു.
ഇപ്പോള്‍ കൈതി എന്ന ചിത്രത്തിന്റെ റെഫറന്‍സ് തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെയും റെഫറന്‍സുകളില്‍ ഒന്നെന്ന് റോണി ഡേവിഡ് പറയുന്നു. കൈതി സിനിമയുടെ റഫറന്‍സായി സംവിധായകന്‍ ലോകേഷ് കനകരാജ് പറയുന്നത് ഒരു രാത്രി നടക്കുന്ന സംഭവം എന്നാണെന്നും അതിന് അദ്ദേഹം റഫറന്‍സായി കൊടുത്തത് ഡൈ ഹാര്‍ഡ് എന്ന ഇംഗ്ലീഷ് ചിത്രമാണന്നെും റോണി ഡേവിഡ് പറഞ്ഞു.
ഇതേ സിനിമയുടെ റെഫറന്‍സ് തങ്ങളുടെ മനസില്‍ വന്നിട്ടുണ്ടെന്നും കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രധാന റഫറന്‍സുകളില്‍ മറ്റൊന്ന് വാന്റേജ് പോയിന്റണാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു റോണി ഡേവിഡ്.
‘കൈതി എന്ന സിനിമയെ കുറിച്ച് ലോകേഷ് കനകരാജ് പറയുന്ന ഒരു റെഫറന്‍സ് ഒരു രാത്രി നടക്കുന്ന സംഭവമാണ്. ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍, ഇത്രയും കോടിക്കണക്കിന് രൂപയുടെ ഡ്രഗ് ബസ്റ്റ് നടത്തിയിരിക്കുന്നു. ആ ഡ്രഗ് ബസ്റ്റ് നടത്തിയ അഞ്ച് പൊലീസുകാരെ കൊല ചെയ്യാനായിട്ട് ഒരു അധോലകത്ത് നിന്നുള്ള അന്‍പ് എന്ന വ്യക്തി തീരുമാനിക്കുന്നു. പിന്നീട് ഇവിടെ ഒരു ബന്ധവുമില്ലാതെ ജയില്‍ മോചിതനായി കുട്ടിയെ കാണാന്‍ പോകുന്ന വ്യക്തി യാദൃശികമായി വണ്ടിയുടെ ഡ്രൈവറാകുന്നു. ഇതാണ് സംഭവം. ഒറ്റ രാത്രിയിലാണ് നടക്കുന്നത്.
പുള്ളി അതിന്റെ റെഫറന്‍സായി പറയുന്നത് ഡൈ ഹാര്‍ഡ് സീരിസാണ്. അതാണ് ലോകേഷ് അതിന്റെ സ്ട്രക്ച്ചറില്‍ കൊണ്ട് വന്നത്. അതുപോലതന്നെ കണ്ണൂര്‍ സ്‌ക്വാഡ് ചെയ്യുമ്പോള്‍ ഡൈ ഹാര്‍ഡ് നമ്മളുടെ മനസില്‍ വന്നിട്ടുണ്ട്. അണ്ടര്‍ സീജ് എന്ന സിനിമ വന്നിട്ടുണ്ട്. പിന്നെ പ്രധാന റെഫറന്‍സുകളില്‍ ഒന്നായിരുന്നു വാന്റേജ് പോയിന്റ്. നമ്മളുടെ ട്രാഫിക്കിന്റെയൊക്കെ വേറൊരു പെര്‍സ്‌പെക്റ്റീവായിരുന്നു അത്. അന്നൊക്കെ വീഡിയോ കാസറ്റ് വേണമായിരുന്നു. ഇന്ന് എല്ലാം കൈ തുമ്പിലാണ്,’ റോണി ഡേവിഡ് പറയുന്നു.
Content Highlight: Rony David says that the reference to the film Kaithi is also one of the references for Kannur Squad.