മാസ്റ്റര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; വിജയ്‌യുടെ 67ാം ചിത്രം ലോകേഷ് കനകരാജിനൊപ്പമെന്ന് റിപ്പോര്‍ട്ട്
Entertainment news
മാസ്റ്റര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; വിജയ്‌യുടെ 67ാം ചിത്രം ലോകേഷ് കനകരാജിനൊപ്പമെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th October 2021, 11:58 am

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജും ഇളയ ദളപതി വിജയ്‌യും വീണ്ടും ഒന്നിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ‘മാസ്റ്റര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ചേര്‍ന്ന് അടുത്ത സിനിമയ്ക്കായി തയാറെടുക്കുന്നു എന്നാണ് വാര്‍ത്ത.

വിജയ്‌യുടെ 67ാമത്തെ ചിത്രമായിരിക്കും ഇത്. മാസ്റ്ററിന്റെ ഷൂട്ടിംഗ് സമയത്ത് പറഞ്ഞ ഒരു സൂചനയില്‍ നിന്ന് ഇപ്പോള്‍ കഥ രൂപപ്പെട്ടെന്നാണ് വാര്‍ത്ത.

ഈ വര്‍ഷം ജനുവരിയിലായിരുന്നു മാസ്റ്റര്‍ റിലീസ് ചെയ്തത്. കൊവിഡിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ തിയേറ്ററുകളില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ചിത്രം തമിഴ്‌നാട്ടില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു.

നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന് ശേഷം വംശി പയ്ടിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയും വിജയ് ചെയ്യാനുണ്ട്.

കാര്‍ത്തി നായകനായ ‘കൈതി’യായിരുന്നു ലോകേഷിന്റെ മറ്റൊരു ഹിറ്റ് ചിത്രം. കൈതിയുടെ രണ്ടാം ഭാഗവും കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ ഒരുമിക്കുന്ന വിക്രം എന്ന ചിത്രവുമാണ് ആരാധകര്‍ കാത്തിരിക്കുന്ന അണിയറയിലൊരുങ്ങുന്ന ലോകേഷ് കനകരാജ് ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Report says Vijay and Lokesh Kanagaraj will join hands for another movie after Master