മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.
മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.
ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു നേടിയിരുന്നത്. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു തുടരും. ഷണ്‍മുഖമായി മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ ലളിത എന്ന കഥാപാത്രമായിട്ടാണ് ശോഭന എത്തിയത്.
ഇപ്പോള്‍ ശോഭനയെ തുടരും സിനിമയിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് പറയുകയാണ് നിര്‍മാതാവായ രജപുത്ര രഞ്ജിത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തുടരും സിനിമയുടെ കഥ ജ്യോതികയോട് പറഞ്ഞിരുന്നു. അവര്‍ക്ക് കഥ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ അവര്‍ക്ക് ഒരു മാസത്തോളം കഴിഞ്ഞേ ഡേറ്റ് ഉണ്ടായിരുന്നുള്ളൂ. എന്റെ അഭിപ്രായത്തില്‍ ആ സിനിമയിലെ റോള്‍ സത്യത്തില്‍ ശോഭന തന്നെ ചെയ്യേണ്ടതായിരുന്നു.
ശോഭനയെ വേണമെന്ന് ആദ്യം തന്നെ ചിന്തിച്ചിരുന്നെങ്കിലും ഈ അവസ്ഥയില്‍ പെട്ടെന്ന് അവരെ കിട്ടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇതിന്റെ ഇടയിലാണ് തരുണ്‍ എന്നോട് ശോഭനയോട് സംസാരിക്കാന്‍ പറയുന്നത്.
‘ചേട്ടന് നല്ല അടുപ്പമുള്ളതല്ലേ. ഒന്ന് വിളിച്ച് ചോദിച്ചു നോക്കൂ’വെന്നായിരുന്നു അവന്‍ പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ ശോഭനയെ വിളിക്കുന്നത്. അവരെ വിളിച്ചതും ‘എനിക്ക് ആ സമയത്ത് ക്ലാസും പ്രോഗ്രാമുകളുമുണ്ട്. ഒരുപാട് കാര്യങ്ങളുണ്ട്’ എന്നായിരുന്നു മറുപടി.
അതിന്റെ ഇടയില്‍ എങ്ങനെ ഷൂട്ടിങ്ങിന് വന്നുപോകും എന്നതായിരുന്നു ശോഭനയുടെ ചോദ്യം. ആ സമയത്ത് അവര്‍ക്ക് എല്ലാ ആഴ്ചയിലും രണ്ടും മൂന്നും പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു. അവസാനം ഞാന്‍ അവരോട് ഈ സിനിമയുടെ കഥ കേള്‍ക്കാന്‍ ആവശ്യപ്പെട്ടു.
ഞാന്‍ അപ്പോള്‍ തരുണിന്റെ നമ്പര്‍ ശോഭനയ്ക്ക് അയച്ച് കൊടുത്തിട്ട് ‘ഈ നമ്പറില്‍ നിന്നാകും കോള്‍ വരിക’യെന്ന് പറഞ്ഞു. പിറ്റേന്ന് തരുണ്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശോഭനയുടെ കോള്‍ ഇങ്ങോട്ട് വന്നിരുന്നു.
അങ്ങനെ ഒരു വീഡിയോ കോളിലൂടെയാണ് ശോഭന തരുണില്‍ നിന്ന് തുടരും സിനിമയുടെ കഥ കേള്‍ക്കുന്നത്. ആ കഥ കേട്ട ശേഷം ശോഭന എന്നോട് പറഞ്ഞത് ‘കഥ കേട്ടു. സിനിമ ഓടും കേട്ടോ’ എന്നായിരുന്നു. സിനിമ ഓടുമെന്ന് ശോഭന ആദ്യം തന്നെ പറഞ്ഞു.
‘ഈ സിനിമ ചെയ്യണമെന്നുണ്ട്. പക്ഷെ വലിയ പ്രയാസമാണ് ചെയ്യാന്‍’ എന്നായിരുന്നു അവര്‍ പറഞ്ഞത്. അവസാനം ഫ്രീയാകുന്ന ഡേറ്റുകള്‍ അയച്ചു തരാന്‍ ഞാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ഉള്ളതും ഇല്ലാത്തതുമായ ഡേറ്റുകള്‍ എനിക്ക് ശോഭന അയച്ചു തരികയായിരുന്നു,’ രജപുത്ര രഞ്ജിത് പറയുന്നു.
Content Highlight: Renjith Rejaputhra Talks About Shobana And Thudarum Movie