യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ പതിപ്പിന്റെ ആവേശം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഇതിഹാസ പരിശീലകന് ലൂയീസ് ഹെന്‌റിക്വിന് കീഴില്‍ ഹാട്രിക് കിരീടമെന്ന നേട്ടം ലക്ഷ്യമിട്ട് പി.എസ്.ജി ഇറങ്ങുമ്പോള്‍ ഒരിക്കല്‍ നേടിയ കിരീടം തിരിച്ചുപിടിക്കാനാണ് ബാഴ്‌സയും ബയേണും അയാക്‌സുമടങ്ങുന്ന ടീമുകള്‍ കച്ച മുറുക്കുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ റയലും ഇത്തവണ കിരീടം ലക്ഷ്യമിട്ട് തന്നെയാണ് കളത്തിലിറങ്ങുന്നത്.
ദി സ്‌പെഷ്യല്‍ വണ്‍ ജോസെ മൗറീന്യോയുടെ ശിക്ഷണത്തില്‍ ഒരിക്കല്‍ക്കൂടി യൂറോപ്പിന്റെ ഫുട്‌ബോള്‍ കിരീടം ശിരസിലണിയാന്‍ ഉറച്ചാണ് ലോസ് ബ്ലാങ്കോസ് പോരാട്ടത്തിന് കച്ചമുറുക്കുന്നത്.

തങ്ങളുടെ 56ാം യു.സി.എല്‍ സീസണിലാണ് റയല്‍ പന്തുതട്ടാനൊരുങ്ങുന്നത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവുമധികം സീസണ്‍ കളിച്ച ടീമും, നിലവില്‍ 50ലധികം സീസണ്‍ കളിച്ച ഏക ടീമും റയല്‍ മാഡ്രിഡാണ്.
ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ്/ യൂറോപ്യന്‍ കപ്പ് സീസണുകള്‍
(ടീം – സീസണ്‍ എന്നീ ക്രമത്തില്‍)
റയല്‍ മാഡ്രിഡ് – 56
ബയേണ്‍ മ്യൂണിക് – 42
ബെന്‍ഫിക്ക – 42
യുവന്റസ് – 39
ബാഴ്‌സലോണ – 36
പോര്‍ട്ടോ – 36

2022 സീസണിലെ കിരീടവുമായി
ഏറ്റവുമധികം സീസണ്‍ കളിച്ച റയല്‍ മാഡ്രിഡ് തന്നെയാണ് ഏറ്റവുമധികം തവണ കിരീടം നേടിയതും. 15 തവണയാണ് റയല്‍ യൂറോപ്യന്‍ കപ്പുയര്‍ത്തിയത്.
ഈ ലിസ്റ്റില്‍ രണ്ടാമതുള്ള എ.സി മിലാനെക്കാള്‍ ഇരട്ടിയിലധികം ട്രോഫികള്‍ റയല്‍ സ്വന്തമാക്കിയിട്ടുണ്ട് എന്നത് അവരുടെ ഡോമിനന്‍സ് അടിവരയിടുന്നതാണ്.
ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ്/ യൂറോപ്യന്‍ കപ്പ് സ്വന്തമാക്കിയ ടീമുകള്‍
(ടീം – കിരീടം എന്നീ ക്രമത്തില്‍)
റയല്‍ മാഡ്രിഡ് – 15
എ.സി മിലാന്‍ – 7
ബയേണ്‍ മ്യൂണിക് – 6
ലിവര്‍പൂള്‍ – 6
ബാഴ്‌സലോണ – 5
അയാക്‌സ് – 4
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – 3
ഇന്റര്‍ മിലാന്‍ – 3

ഇതിഹാസ താരം സ്റ്റെഫാനോ കിരീടങ്ങളുമായി
ഈ സീസണില്‍ ഇന്റര്‍ മിലാന്‍, ആര്‍.ബി ലെപ്‌സീഗ്, പി.എസ്.വി ഐന്തോവാന്‍, LASK, എ.എസ്. റോമ, എ.ഇ.കെ ഏഥന്‍സ്, ആഴ്‌സണല്‍, ഷാക്തര്‍ ഡോണെറ്റ്‌സ്‌ക് എന്നിവര്‍ക്കെതിരെയാണ് റയലിന് മത്സരമുള്ളത്.
🆚 ¡Estos son nuestros rivales en la fase liga de la @LigaDeCampeones!@adidasfootball pic.twitter.com/KX8TeP3iNb
— Real Madrid C.F. (@realmadrid) August 27, 2026
ഇതില്‍ ഇന്റര്‍ മിലാന്‍, ആര്‍.ബി ലെപ്‌സീഗ്, പി.എസ്.വി ഐന്തോവാന്‍, LASK എന്നിവരെ സ്വന്തം തട്ടകത്തിലും ആഴ്‌സണല്‍ അടക്കമുള്ള മറ്റ് ടീമുകളെ അവരുടെ മടയിലെത്തിയും റയല്‍ നേരിടും.
📆💫 ¡Nuestro calendario en la fase liga de la @LigadeCampeones 2026/27!@adidasfootball pic.twitter.com/ZZOIay1IYO
— Real Madrid C.F. (@realmadrid) August 29, 2026
ലീഗ് ഘട്ടത്തില്‍ സെപ്റ്റംബര്‍ എട്ടിനാണ് റയലിന്റെ ആദ്യ മത്സരം. ബെര്‍ണാബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മായ ഇന്റര്‍ മിലാനാണ് എതിരാളികള്‍.
Content Highlight: Real Madrid tops the list of teams that have played the most seasons in the history of the UEFA Champions League.
