ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം വിതുമ്പുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല.

പുല്‍വാമ ഭീകരാക്രമണം നടന്ന സമയത്ത് മോദി ജിം കോര്‍ബെറ്റ് പാര്‍ക്കിലായിരുന്നു. തെരഞ്ഞെടുപ്പു പ്രചരണത്തിനായുള്ള വീഡിയോ ചിത്രീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും ഷൂട്ടിങ് തുടരുകയാണ് ചെയ്തത്. വൈകുന്നേരമാണ് അദ്ദേഹം ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ നിന്നും തിരിച്ചതെന്നും സുര്‍ജേവാല ഇതിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പറഞ്ഞു.

Also read:വാജ്‌പേയ് സര്‍ക്കാര്‍ രഹസ്യ കൊലപാതകങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചു; വിവാദ വെളിപ്പെടുത്തലുമായി ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്

” പുല്‍വാമ ഭീകരാക്രണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികരെ ഓര്‍ത്ത് രാജ്യം മുഴുവന്‍ വിതുമ്പിയ ആ ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു. വൈകുന്നേരം വരെ. ലോകത്ത് ഏതെങ്കിലുമൊരു പ്രധാനമന്ത്രിയുണ്ടോ ഇങ്ങനെ? ” സുര്‍ജേവാല ചോദിക്കുന്നു.