നിരവധി മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം സിനിമാ ഇന്‍ഡസ്ട്രി. തുടര്‍ച്ചയായി മികച്ച സിനിമകള്‍ ഇന്ന് മലയാളത്തില്‍ എത്തുന്നുണ്ട്. പലപ്പോഴും ഈ ചിത്രങ്ങളുടെ പ്രത്യേകത അതിലെ കണ്ടന്റ് തന്നെയാണ്.
നിരവധി മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം സിനിമാ ഇന്‍ഡസ്ട്രി. തുടര്‍ച്ചയായി മികച്ച സിനിമകള്‍ ഇന്ന് മലയാളത്തില്‍ എത്തുന്നുണ്ട്. പലപ്പോഴും ഈ ചിത്രങ്ങളുടെ പ്രത്യേകത അതിലെ കണ്ടന്റ് തന്നെയാണ്.
ഇപ്പോള്‍ മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തലയും നടന്‍ ജോയ് മാത്യുവും. ഒരു സിനിമയുടെ കണ്ടന്റ് നന്നായാല്‍ ജനം കാണുമെന്നാണ് ജോയ് മാത്യു പറയുന്നത്. രമേശ് ചെന്നിത്തലയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സമീപകാലത്ത് ഇറങ്ങിയ സിനിമകള്‍ മികച്ച കണ്ടന്റുള്ളതാണെന്ന് അദ്ദേഹം പറയുമ്പോള്‍ ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡത്തെ കുറിച്ചാണ് രമേശ് ചെന്നിത്തല പറയുന്നത്. തനിക്ക് വളരെ ഫീല് ചെയ്ത പടമാണ് അതെന്നാണ് ചെന്നിത്തല പറഞ്ഞത്.
‘ഒരു സിനിമയുടെ കണ്ടന്റ് നന്നായാല്‍ ജനം കാണും. ഇപ്പോള്‍ സമീപകാലത്ത് വന്ന പല സിനിമകളും അത്തരത്തിലുള്ളതാണ്. അവയുടെ കണ്ടന്റ് അല്ലെങ്കില്‍ അതിന്റെ കഥ വളരെ നല്ലതായിരുന്നു. കിഷ്‌കിന്ധാ കാണ്ഡം സിനിമയുടെ കണ്ടന്റ് നല്ലതായിരുന്നു. അതുപോലെ രേഖാചിത്രവും നല്ല കണ്ടന്റായിരുന്നു,’ ജോയ് മാത്യു പറഞ്ഞു.
ഇതിന് മറുപടി ആയിട്ടാണ് ‘എനിക്ക് ഭയങ്കര ഫീല് ചെയ്ത പടമാണ് കിഷ്‌കിന്ധാ കാണ്ഡം‘ എന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. ഈയിടെ വന്ന പൊന്‍മാന്‍ സിനിമ മികച്ചതായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞപ്പോള്‍ അത് താന്‍ കണ്ടിട്ടില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മറുപടി.
‘പൊന്‍മാന്‍ കാണേണ്ട പടമാണ്. സാമൂഹിക ചുറ്റുപാടുകളില്‍ നോക്കി കാണേണ്ട ഒരു സിനിമ തന്നെയാണ് പൊന്‍മാന്‍. കൊല്ലത്ത് നടക്കുന്ന സംഭവമാണ് ആ കഥയില്‍ പറയുന്നത്. വളരെ സത്യസന്ധമായി എടുത്ത സിനിമയാണെന്ന് പറയാം. അത്തരം കണ്ടന്റുള്ള സിനിമകള്‍ വരണം,’ ജോയ് മാത്യു പറഞ്ഞു.
Content Highlight: Ramesh Chennithala Talks About Asif Ali’s Kishkindha Kaandam Movie