പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാജാസാബ്. മാരുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം സംക്രാന്തി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. 1000 കോടി നേടിയ കല്‍ക്കിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന് ആരാധകര്‍ക്കിടയില്‍ വന്‍ ഹൈപ്പാണ്. ചിത്രത്തിലെ പുതിയ ഗാനം കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ബാപ്പി ലാഹിരി- ഉഷ ഉതുപ്പ് കോമ്പോയുടെ എവര്‍ഗ്രീന്‍ ഹിറ്റ് ഗാനമായ ‘നാച്ചേ നാച്ചേ’യുടെ റീമിക്‌സാണ് രാജാസാബ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നായികമാരായ മാളവിക മോഹനന്‍, റിദ്ധി കുമാര്‍, നിധി അഗര്‍വാള്‍ എന്നിവര്‍ പ്രഭാസിനൊപ്പം ചുവടുവെച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറി. എന്നാല്‍ ഗാനത്തിനെതിരെ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
രാജാസാബ് ട്രോള്‍ Photo: Gems of Wood/ X.com
നായികമാരുടെ ഗ്ലാമര്‍ ഷോ ഉപയോഗിച്ചാണ് അണിയറപ്രവര്‍ത്തകര്‍ രാജാസാബിന്റെ പ്രൊമോഷന്‍ നടത്തുന്നത് എന്നാണ് പ്രധാന വിമര്‍ശനം. കഥയും കണ്ടന്റും പ്രൊമോട്ട് ചെയ്യുന്നതിന് പകരം നായികമാരുടെ മേനിയഴക് മാത്രമാണ് നിര്‍മാതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജെംസ് ഓഫ് വുഡ് എന്ന പേജ് പോസ്റ്റ് പങ്കുവെച്ചത്.
രാജാസാബിന്റെ എല്ലാ പ്രൊമോഷന്‍ ഇവന്റുകളിലും ഈ നായികമാര്‍ അല്പവസ്ത്രം ധരിച്ചാണ് പങ്കെടുത്തതെന്നും നിര്‍മാതാക്കള്‍ ഇക്കാര്യം മനപൂര്‍വം ചെയ്യുന്നതാണെന്നും ആരോപണമുണ്ട്. ഗ്ലാമര്‍ ഷോയുടെ കാര്യത്തില്‍ പലപ്പോഴായി വിമര്‍ശനം നേരിടുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയിലെ അവസാനത്തെ എന്‍ട്രിയാണ് രാജാസാബെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
രാജാസാബ് Photo: Screen grab/ Saregama Telugu
ബോളിവുഡ് സിനിമകളുടെ പ്രൊമോഷനുകള്‍ പങ്കുവെക്കുന്ന പേജാണ് ജെംസ് ഓഫ് വുഡ്ഡെന്ന് കമന്റ് ബോക്‌സില്‍ ചിലര്‍ ആരോപിക്കുന്നു. പത്താന്‍, ഫൈറ്റര്‍ തുടങ്ങിയ ബോളിവുഡ് സിനിമകളില്‍ നായികമാരുടെ ഗ്ലാമര്‍ പ്രദര്‍ശനമായിരുന്നു പ്രധാന ആകര്‍ഷണമെന്നും കമന്റുകളുണ്ട്. സ്വന്തം ഇന്‍ഡസ്ട്രിയെ നന്നാക്കിയതിന് ശേഷം മറ്റ് ഇന്‍ഡസ്ട്രികളിലെ വിമര്‍ശിച്ചാല്‍ പോരെ എന്നും ചോദ്യങ്ങളുണ്ട്.
450 കോടിയിലേറെ ബജറ്റിലാണ് രാജാസാബ് ഒരുങ്ങുന്നത്. പ്രഭാസ് ഇരട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സഞ്ജയ് ദത്ത്, സറീന വഹാബ്, ബൊമ്മന്‍ ഇറാനി, സമുദ്രക്കനി, വെണ്ണല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിലെ ട്രെയ്‌ലറിനടക്കം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പ്രീ സെയിലില്‍ പോലും ചിത്രത്തിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുന്നില്ല എന്നതും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Content Highlight: Rajasaab movie getting criticism for heroine’s glamour show