രംഗന്‍ ഹിറ്റായതില്‍ എനിക്കും പങ്കുണ്ട്, അവര്‍ എന്നെ കാണാന്‍ വന്നിരുന്നു: രാജ് ബി. ഷെട്ടി
Entertainment
രംഗന്‍ ഹിറ്റായതില്‍ എനിക്കും പങ്കുണ്ട്, അവര്‍ എന്നെ കാണാന്‍ വന്നിരുന്നു: രാജ് ബി. ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th May 2024, 1:47 pm

ആവേശം സിനിമ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്റെയടുത്തേക്ക് വന്നിരുന്നെന്നും താന്‍ കുറച്ച് സജഷനുകള്‍ നല്‍കിയെന്നും കന്നഡ നടന്‍ രാജ്.ബി. ഷെട്ടി. പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. രംഗന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള സജഷന്‍ അവര്‍ തന്നോട് ചോദിച്ചെന്നും രാജ്.ബി. ഷെട്ടി പറഞ്ഞു.

ഒരു സ്‌പെസിഫിക്കായിട്ടുള്ള ഴോണറില്‍ തളച്ചിടാന്‍ കഴിയാത്ത സിനിമയാണ് ആവേശമെന്നും കോംപ്ലിക്കേറ്റഡായിട്ടുള്ള കകഥാപാത്ര സൃഷ്ടിയാണ് രംഗന്റേതെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. അങ്ങനെയുള്ള കഥാപാത്രത്തെ ചെയ്ത് ഫലിപ്പിക്കാന്‍ നല്ല കണ്‍വിക്ഷന്‍ വേണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ആവേശത്തിന്റെ ഇനിഷ്യല്‍ സ്‌റ്റേജില്‍ അതിന്റെ ആള്‍ക്കാര്‍ എന്നെ മീറ്റ് ചെയിതിരുന്നു. കാരണം, കഥ നടക്കുന്നത് ബംഗ്ലൂരാണ്. അതുപോലെ ഇതിലെ നായകന്‍ കന്നഡ ബാക്ക്ഗ്രൗണ്ടുള്ള ആളാണ്. അപ്പോള്‍ ആ കഥാപാത്രത്തിന്റെ ബിഹേവിയറും, സ്ലാങും സ്റ്റൈലും എല്ലാം എങ്ങനെയാണെന്നുള്ള സജഷന്‍ എന്റെയടുത്ത് നിന്ന് വാങ്ങാന്‍ വേണ്ടി വന്നതായിരുന്നു.

അന്ന് ഈ കഥ കേട്ടപ്പോള്‍ വല്ലാത്ത അത്ഭുതമായിരുന്നു. കാരണം, ഒരു സ്‌പെസിഫിക്ക് ഴോണറില്‍ തളച്ചിടാന്‍ കഴിയാത്ത സിനിമയാണ് ഇത്. രംഗന്‍ എന്ന കഥാപാത്രവും കുറേയെറെ കോംപ്ലിക്കേഷന്‍ ഉള്ളയാളാണ്. ഒരേ സമയം മാസ് ആയും അതേസമയം കോമഡിയായും തോന്നുന്ന ക്യാരക്ടറാണത്.

രംഗന്‍ എങ്ങനെയുള്ളയാളാണ് എന്ന് ഓരോ ഹിന്റ് തന്നുപോകുമ്പോള്‍ ഓഡിയന്‍സിനും കണ്‍ഫ്യൂഷനുണ്ടാകുന്നുണ്ട്. ഏറ്റവുമൊടുവില്‍ രംഗന്റെ യഥാര്‍ത്ഥ രൂപം കാണിക്കുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സ് ആക്കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്,’ രാജ്.ബി. ഷെട്ടി പറഞ്ഞു.

Content Highlight: Raj B Shetty saying that he gave suggestions for Fahadh’s character in Aavesham