ഛണ്ഡീഗഡ്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഭരിക്കാന്‍ ജനിച്ചവാനാണ് താനെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്നും അതിന് പറ്റാത്തതിന്റെ നിരാശയാണ് അദ്ദേഹത്തിനെന്നും ജോഷി പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റത്തില്‍ തന്നെ അദ്ദേഹത്തിന്റെ നിരാശ കാണാം,’ മാധ്യമങ്ങളോട് സംസാരിക്കവെ ജോഷി പറഞ്ഞു. വിദ്യാര്‍ത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രിയും പറഞ്ഞിരുന്നുവെന്നും ജോഷി പറഞ്ഞു.
എന്നാല്‍ പ്രസംഗം കേള്‍ക്കാന്‍ തയ്യാറല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണമെന്നും കൂടാതെ അമിത് ഷായുടെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘എന്തുതരം വാക്കുകളാണ് അവര്‍ ഉപയോഗിക്കുന്നത്? നിങ്ങള്‍ ഏത് തലത്തിലേക്കാണ് താഴ്ന്നുപോകുന്നത്? ഇത് രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരവും അദ്ദേഹത്തിന്റെ നിരാശയുമാണ്,’ ജോഷി പറഞ്ഞു.
നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയാണെന്നും ഏതെങ്കിലും കുടുംബത്തിന്റെ പിന്‍ബലത്തില്‍ ഭരണത്തിലെത്തിയ ആളല്ല അദ്ദേഹമെന്നും ജോഷി അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധി തന്റെ മാന്യത മറന്നുവെന്നും താന്‍ ഭരിക്കാന്‍ ജനിച്ചവനാണെന്ന് അദ്ദേഹം കരുതുന്നതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
‘ഇത് അദ്ദേഹത്തിന്റെ മനസിലെ അഹങ്കാരമാണ്. നടക്കാതെ വരുമ്പോള്‍, നിരാശ കാരണം അദ്ദേഹം വളരെ തരംതാഴ്ന്ന ഭാഷയും മോശം വാക്കുകളും ഉപയോഗിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
Content Highlight: Rahul Gandhi believes he was born to rule; his frustration stems from the fact that he is unable to do so: Pralhad Joshi.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.