ആ സിനിമയിലെ എന്റെ ഗാനം കേട്ട് പിണക്കത്തിലായിരുന്ന ദമ്പതികള്‍ ഇണക്കത്തിലായെന്ന് പറഞ്ഞ് എന്നെ വിളിച്ചിട്ടുണ്ട്: റഫീക്ക് അഹമ്മദ്
Entertainment
ആ സിനിമയിലെ എന്റെ ഗാനം കേട്ട് പിണക്കത്തിലായിരുന്ന ദമ്പതികള്‍ ഇണക്കത്തിലായെന്ന് പറഞ്ഞ് എന്നെ വിളിച്ചിട്ടുണ്ട്: റഫീക്ക് അഹമ്മദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 5:33 pm

 

നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, കവി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ആളാണ് റഫീഖ് അഹമ്മദ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അനവധി മികച്ച മലയാള ഗാനങ്ങളുടെ വരികള്‍ റഫീഖ് അഹമ്മദിന്റെതാണ്.

പാട്ടെഴുത്തിനിടയിലുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ റഫീക്ക് അഹമ്മദ്. സ്പിരിറ്റിലെ മരണമെത്തുന്ന നേരത്ത് എന്ന പാട്ടുകേട്ട് പിണക്കത്തിലായിരുന്ന ദമ്പതികള്‍ ഇണക്കത്തിലായി എന്ന് പറഞ്ഞ് തന്നെ വിളിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള അനുഭവങ്ങളെല്ലാം പാട്ടെഴുതത്തിനിടയിലുണ്ടായിട്ടുണ്ടെന്നും റഫീക്ക് അഹമ്മദ് പറയുന്നു.

റഫീഖ് അഹമ്മദ് ശിവഗിരി തീര്‍ത്ഥാടന സാഹിത്യ സമ്മേളന വേദിയില്‍ സംസാരിക്കുന്നു

പാട്ട് എഴുതികഴിഞ്ഞതിന് ശേഷം നല്ല ആത്മ സംതൃപ്തി തോന്നിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും ആമി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകളില്‍ ഗാനം എഴുതാന്‍ കഴിഞ്ഞത് ഒരു വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹേഷിന്റെ പ്രതികാരത്തിലെ ഇടുക്കി എന്ന ഗാനത്തിന് ഒരുപാട് പ്രശംസ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും താന്‍ എഴുതിയവയില്‍ ഇഷ്ടംതോന്നിയ കുറെ പാട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഗൃഹലക്ഷ്മി വാരികയില്‍ സംസാരിക്കുകയായിരുന്നു റഫീക്ക് അഹമ്മദ്.

‘വര്‍ഷങ്ങളായി പിണക്കത്തിലായിരുന്ന ദമ്പതികള്‍ ‘സ്പിരിറ്റി’ലെ മരണമെത്തുന്ന നേരത്ത് എന്ന പാട്ടുകേട്ട് ഇണക്കത്തിലായെന്നു പറഞ്ഞ് എന്നെ വിളിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ പാട്ടെഴുത്തിനിടിയില്‍ ഉണ്ടായിട്ടുണ്ട്. പാട്ടെഴുതിക്കഴിഞ്ഞശേഷം ആത്മ സംതൃപ്തി തോന്നിയ സന്ദര്‍ഭങ്ങളും ഉണ്ട്. ‘എന്നു നിന്റെ മൊയ്തീന്‍‘, ‘ആമി’ എന്നീ സിനിമകള്‍ക്ക് പാട്ടെഴുതാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നു. കവി എന്നനിലയില്‍ കിട്ടാന്‍ സാധ്യതയില്ലാത്ത ചില ഭാഗ്യങ്ങളാണത്.

‘മഹേഷിന്റെ പ്രതികാര’ത്തിലെ ഇടുക്കിപ്പാട്ടിന് വലിയ പ്രശംസ ലഭിച്ചതും സന്തോഷം നല്‍കിയിരുന്നു. എഴുതിയവയില്‍ ഏറ്റവും ഇഷ്ടംതോന്നിയ കുറെ പാട്ടുകളുണ്ട്. പറയാന്‍ മറന്ന പരിഭവങ്ങള്‍, വേനല്‍പ്പുഴയില്‍ തെളിനീരില്‍, തെക്കിനിക്കോലായ, മഴ ഞാന്‍ അറിഞ്ഞില്ല തുടങ്ങിയ ഗാനങ്ങള്‍ അതില്‍ ചിലതാണ്,’റഫീക്ക് അഹമ്മദ് പറയുന്നു

Content Highlight: Rafeeq ahemmed sharing his Experiences during songwriting