കുതിപ്പ് തുടരുന്നു; ടോകിയോ ഒളിംപിക്‌സില്‍ സിന്ധു സെമിയില്‍
Tokyo Olympics
കുതിപ്പ് തുടരുന്നു; ടോകിയോ ഒളിംപിക്‌സില്‍ സിന്ധു സെമിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th July 2021, 3:21 pm

ടോകിയോ: ടോകിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതിക്ഷകളില്‍ ഒരാളായ പി.വി. സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയില്‍. ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു സെമി ഉറപ്പിച്ചത്. സ്‌കോര്‍ 21-13, 22-20.

ആദ്യം ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ അതിവേഗം ഒന്നാം സെറ്റ് പിടിച്ച സിന്ധു, ജപ്പാന്‍ താരത്തെ വിജയിക്കാന്‍ വിടാതെയായിരുന്നു രണ്ടാം സെറ്റില്‍ വിജയമുറപ്പിച്ചത്.

തായ് സു യിങ്-റച്ചാനോക് ഇന്റാനോണ്‍ മത്സര വിജയിയാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. നാളെ ഉച്ചക്ക് ശേഷമാണ് സെമി പോരാട്ടം. ഒരു കളികൂടെ ഉറപ്പിച്ചാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പാക്കാം.

തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലാണ് സിന്ധു സെമിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.

അതേസമയം, ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. വനിതകളുടെ 69 കിലോ വിഭാഗം ബോക്സിംഗില്‍ ചൈനീസ് തായ്പേയ് താരത്തെ തോല്‍പിച്ച് ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ചു.

23കാരിയായ ലവ്ലിന അസം സ്വദേശിയാണ്. ഒളിംപിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS : PV Sindhu Beats Akane Yamaguchi In Straight Games To Tokyo Olympics Reach Semis